ഡൽഹിയിൽ നഴ്സിംഗ് ഹോമിന്റെ മറവിൽ നവജാത ശിശുക്കളെ വിൽപന നടത്തി സംഘം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിൽ നഴ്സിംഗ് ഹോമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന മനുഷ്യക്കടത്ത് സംഘത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പലചരക്കുകടയിൽ സാധനങ്ങൾക്ക് വിലയിടുന്നതുപോലെയിരുന്നു കുഞ്ഞുങ്ങൾക്ക് വില ഇട്ടിരുന്നതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയും പ്രതിസന്ധിയിലായ മാതാപിതാക്കളെയും ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ പണം നൽകി സ്വന്തമാക്കുകയോ വിവിധ മാർഗങ്ങളിലൂടെ തട്ടിക്കൊണ്ടുവരികയോ ചെയ്ത ശേഷം ലക്ഷങ്ങൾ വാങ്ങി ആവശ്യക്കാർക്ക് കൈമാറുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇതിന് ശേഷം കുട്ടികൾ ഇല്ലാത്ത മാതാപിതാക്കൾക്ക് ലക്ഷങ്ങൾ വാങ്ങിയായിരുന്നു വിൽപന നടത്തിയിരുന്നത്. പെൺകുഞ്ഞിന് മൂന്ന് മുതൽ നാല് ലക്ഷം വരെയും ആൺകുഞ്ഞിന് ആറ് മുതൽ എട്ട് ലക്ഷം വരെയായിരുന്നു സംഘം വിലയിട്ടിരുന്നത്.

പതിവായി വേറെ വേറെ കുട്ടികളുമായി ഡൽഹിയിലെ പഹാർഗഞ്ചിലെത്തിയിരുന്ന യുവതിയേക്കുറിച്ചുള്ള രഹസ്യ വിവരമാണ് വൻ മനുഷ്യക്കടത്ത് സംഘത്തിലേക്ക് പൊലീസ് എത്തുന്നതിന് കാരണമായത്. ജ്യോതി എന്ന കമലേഷ് എന്ന യുവതിയെ പൊലീസ് കണ്ടെത്തുകയും ഒരു കുട്ടിയെ വാങ്ങാനായി ദമ്പതികളെന്ന രീതിയിൽ സമീപിക്കുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...