ദാരിദ്ര്യം സഹിക്കാന്‍ കഴിയാതെ നവജാത ശിശുവിനെ മാതാപിതാക്കള്‍ 7,000 രൂപയ്ക്ക് വിറ്റു

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍: ദാരിദ്ര്യം സഹിക്കാന്‍ കഴിയാതെ നവജാത ശിശുവിനെ വില്‍ക്കാന്‍ മാതാപിതാക്കളുടെ ശ്രമം. സുരേഷ് ദാസും ഇയാളുടെ ഭാര്യയും കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് കുഞ്ഞിനെ 7,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് ഈ ശ്രമം തടഞ്ഞു. ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ദശരത്പുര്‍ ബ്ലോക്കിലെ ശിശു വികസന പ്രൊജക്‌ട് ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെയാണ് പോലീസിന്റെ ഇടപെടല്‍.

വെള്ളിയാഴ്ച വൈകിട്ട് ചമ്പൈപാല്‍ ഗ്രാമത്തില്‍ നിന്ന് പെണ്‍ കുഞ്ഞിനെ രക്ഷപെടുത്തി ശിശുക്ഷേമ സമിതിക്ക് കൈമാറിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ മകളെ വില്‍ക്കാന്‍ ശ്രമിച്ചുവെന്ന കാര്യം മാതാപിതാക്കള്‍ നിഷേധിച്ചു. തങ്ങള്‍ കടുത്ത ദാരിദ്ര്യമാണ് അനുഭവിക്കുന്നത്. തങ്ങള്‍ക്ക് മറ്റ് രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട്. നവജാത ശിശുവിനെ ബന്ധുവിലൊരാള്‍ക്ക് വളര്‍ത്താന്‍ കൊടുക്കുക മാത്രമാണ് ചെയ്തതെന്നു മാതാപിതാക്കള്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...