വീണ്ടും ചവറ്റുകുട്ടയിലേക്ക് ; എന്‍ഡിഎയിലേക്ക് ചാടിയ നിതീഷ് കുമാറിനെ രൂക്ഷമായി പരിഹസിച്ച് രോഹിണി ആചാര്യ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : മഹാഗഡ്ബന്ധന്‍ ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് ചേക്കേറിയ നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ. മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്ക് എന്നാണ് രോഹിണിയുടെ പരിഹാസം. നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രോഹിണി ആചാര്യയുടെ എക്‌സ് പ്ലാറ്റ്‌ഫോമിലെ കടുത്ത പരാമര്‍ശം.

മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്ക് പോകുന്നു, കൂട്ടത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങളും’ എന്നാണ് ഹിന്ദിയിലുള്ള രോഹിണിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നത്. നിതീഷ് കുമാര്‍ രാജി വയ്ക്കുന്നതിന് മുമ്പ്, ‘ഞങ്ങള്‍ക്ക് ശ്വാസമുള്ളിടത്തോളം, വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും’ എക്‌സിലൂടെ രോഹിണി പറഞ്ഞിരുന്നു.

അതേസമയം, ബിഹാര്‍ മുഖ്യമന്ത്രിയായി ഇന്നലെ വൈകുന്നേരം നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തി നില്‍ക്കെയാണ് ബിഹാറില്‍ നിര്‍ണായക ശക്തിയായ നിതീഷ് കുമാറിന്റെ കാലുമാറ്റം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻസ്പയർ ഷീ’ റദ്ദാക്കിയിട്ടില്ല, കേരളത്തിൽ 5393 വിദ്യാർഥികൾക്ക് ലഭിച്ചു’ ; കേന്ദ്രം

0
ന്യൂഡൽഹി : ശാസ്ത്രവിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക...

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...