ഐടി ജീവനക്കാരിയുടെ കൊലപാതകം ; കാമുകൻ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പൂനെ : പൂനെയിലെ ഹോട്ടലില്‍ ഐടി ജീവനക്കാരിയായ യുവതിയെ കാമുകന്‍ വെടിവച്ചു കൊലപ്പെടുത്തി. ശനിയാഴ്ച പിംപ്രി ചിഞ്ച്വാഡിലെ ഹിഞ്ചവാഡി മേഖലയിലെ ടൗണ്‍ ഹൗസ് ഹോട്ടലിലാണ് സംഭവം. ഹിഞ്ചവാഡിയിലെ പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ വന്ദന ദ്വിവേദി (26) എന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ലഖ്‌നൗ സ്വദേശിയായ ഋഷഭ് നിഗം എന്ന യുവാവിനെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി പ്രണയത്തിലായിരുന്നു ഋഷഭും വന്ദനയുമെന്ന് പൂനെ പോലീസ് പറഞ്ഞു. വന്ദനയെ കാണാന്‍ പൂനെയില്‍ എത്തിയതായിരുന്നു ഋഷഭ്. ജനുവരി 25 മുതല്‍ ഇരുവരും സംഭവം നടന്ന ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. സമീപ കാലത്തെ വന്ദനയുടെ സ്വഭാവത്തില്‍ ഋഷഭിന് സംശയങ്ങള്‍ തോന്നിയതിനാല്‍ കൊല്ലണമെന്ന ഉദേശത്തോടെയാണ് പ്രതി പൂനെയില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി 10 മണിയോടെ വന്ദനയെ വെടിവച്ച് കൊന്ന ശേഷം ഋഷഭ് ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കൊലപാതകത്തിന് ശേഷം ഋഷഭ് മുംബൈയിലേക്ക് രക്ഷപെട്ടു. എന്നാല്‍ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് മുംബൈയില്‍ എത്തിയ ഋഷഭിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വന്ദനയുടെ മൃതദേഹം കണ്ടെത്തിയ ഹോട്ടല്‍ മുറി അന്വേഷണത്തിന്റെ ഭാഗമായി സീല്‍ ചെയ്‌തെന്നും കൊല്ലാന്‍ ഉപയോഗിച്ച തോക്ക് ഋഷഭിന് എവിടെ നിന്ന് ലഭിച്ചുവെന്നത് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...

ഗുരുതര ആരോപണം : മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകി ; സിപിഐഎം

0
ആലപ്പുഴ : അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം....

തോൽവി വിലയിരുത്താനുള്ള കരട് റിപ്പോർട്ട് : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനവും...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി പി എം വിശാല സംസ്ഥാന...