Tuesday, February 11, 2025 6:25 am

ഇന്ത്യയില്‍ ‘കൊലയാളി ബാക്ടീരിയ’ പ്രതിദിനം 1860 പേരുടെ ജീവനെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: നമുക്കുചുറ്റിലും നമ്മുടെ ശരീരത്തില്‍ പോലും ‘ബാക്ടീരിയ’ എന്ന് വിളിക്കുന്ന ചില ചെറിയ ജീവികള്‍ ഉണ്ട്. അവ വളരെ ചെറുതും നഗ്‌നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാന്‍ കഴിയാത്തവയുമാണ്. ചില ബാക്ടീരിയകള്‍ നല്ല ഫലങ്ങളും ചിലത് അല്‍പ്പം അപകടകരവുമാണ്. മാരകമായ പ്രത്യാഘാതങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കാന്‍ പോന്ന ബാക്ടീരിയകളും നമുക്ക് ചുറ്റുമുണ്ട്.

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും 2019-ല്‍ ‘കൊലയാളി’കളായി ഉയര്‍ന്നുവന്ന അത്തരം 5 ബാക്ടീരിയകളുടെ പേരുകള്‍ സയന്‍സ് ജേണലായ ലാന്‍സെറ്റ് നല്‍കിയിട്ടുണ്ട്. ഈ ബാക്ടീരിയകള്‍ ലോകമെമ്പാടുമുള്ള 1.37 കോടിയിലധികം ആളുകളെ മരണത്തിനു സമ്മാനിച്ചു. ഇതില്‍ 33 ബാക്ടീരിയകള്‍ 77 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു. 55 ശതമാനം മരണങ്ങള്‍ക്കും കാരണം ഈ 5 ബാക്ടീരിയകളാണ്.

ലാന്‍സെറ്റിന്റെ അഭിപ്രായത്തില്‍ ഏറ്റവും മാരകമായ 5 ബാക്ടീരിയകള്‍ ഇ.കോളി, എസ്. ന്യുമോണിയ, കെ. ന്യൂമോണിയ, എസ്. ഓറിയസ്, എ.ബൗമേനിയായി എന്നിവയാണ്. ഈ പഠനത്തിനായി 204 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു. 34 കോടിയിലധികം മരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഗവേഷകര്‍ പരിശോധിച്ച് അതില്‍ നിന്ന് ബാക്ടീരിയ മൂലമുണ്ടാകുന്ന മരണങ്ങളെ വേര്‍തിരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പണം സാമ്പാദിക്കാം എന്ന വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ

0
കൊല്ലം  : ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പണം സാമ്പാദിക്കാം എന്ന വാഗ്ദാനം നൽകി...

കരുവന്നൂരിൽ പാർട്ടിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് എം വി ഗോവിന്ദൻ

0
തൃശൂർ : കരുവന്നൂരിൽ പാർട്ടിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി...

വിദേശ തൊഴില്‍ വായ്പാ പദ്ധതി ; അപേക്ഷ ക്ഷണിച്ചു

0
പട്ടികജാതി-പട്ടികവര്‍ഗവികസന കോര്‍പ്പറേഷനും പട്ടികജാതി വികസന വകുപ്പും നടപ്പാക്കുന്ന വിദേശ തൊഴില്‍ വായ്പ...

തൗഫീഖ്‌ മമ്പാട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌, ടി ഇസ്മാഈൽ ജനറൽ സെക്രട്ടറി

0
കോഴിക്കോട് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2025-26 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്റായി...