റോഡിന്‍റെ ശോചനീയാവസ്ഥ ; കരാറുകാരന്‍റെ വീടിനു മുമ്പില്‍ പ്രതിഷേധ സമരവുമായി വാര്‍ഡംഗം

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: കരാര്‍ ചെയ്തിട്ടും തന്‍റെ വാര്‍ഡിലെ റോഡിന്‍റെ പുനരുദ്ധാരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കരാറുകാരന്‍റെ വീടിനു മുന്നില്‍ സമരം ചെയ്ത് വാര്‍ഡംഗം. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡംഗം സജി കൊട്ടാരമാണ് കരാറുകാരന്‍ ജോസഫ് ഫിലിപ്പ് പുളിക്കലിന്‍റെ കൂത്താട്ടുകുളത്തെ വസതിയുടെ മുമ്പില്‍ സമരം നടത്തിയത്. കുന്നം ഹോമിയോ ആശുപത്രി പടി-അച്ചടിപ്പാറ റോഡിന്‍റെ പുനരുദ്ധാരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. മാസങ്ങളായി തകര്‍ന്ന് കാല്‍നട യാത്ര പോലും ദുഷ്ക്കരമായ അവസ്ഥയിലാണ് ഈ റോഡ്. കുന്നം മുതല്‍ ഹോമിയോ ആശുപത്രിപടി വരെ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഒരു വര്‍ഷം മുമ്പ് റോഡ് പുനരുദ്ധരിച്ചിരുന്നു.ഇവിടവും ഇപ്പോള്‍ തകര്‍ന്ന അവസ്ഥയിലാണ്. ജലഅതോറിറ്റി പൈപ്പിടാന്‍ കുഴി എടുത്തതും റോഡിന്‍റെ തകര്‍ച്ചയുടെ ആഴം കൂട്ടി. ബാക്കി ഭാഗം പുനരുദ്ധരിക്കാന്‍ പണം അനുവദിക്കുകയും അത് കരാറാവുകയും ചെയ്തിരുന്നു. പക്ഷെ കരാര്‍ എടുത്ത ജോസഫ് ഫിലിപ്പ് നിര്‍മ്മാണ ജോലികള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതായി ആരോപിച്ചാണ് വാര്‍ഡംഗം പ്രതിഷേധ സമരത്തിലേക്ക് ഇറങ്ങിയത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവെത്തിക്കാൻ ‘കള്ളപ്പണ നിക്ഷേപം’ ; ഇഡി റെയ്ഡ്

0
കൊച്ചി : വിദേശത്തുനിന്ന് കേരളത്തിലേക്ക് കിലോക്കണക്കിന് ഹൈബ്രിഡ് കഞ്ചാവെത്തിക്കാൻ മലയാളികൾ 'കള്ളപ്പണ...

ജോമോൻ ജോസ് യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനായേക്കും

0
തിരുവനന്തപുരം: യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനായി ജോമോൻ ജോസിനെ നിയമിച്ചേക്കും....

വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ നാഗാലാൻഡിൽ പ്രതിഷേധം കടുക്കുന്നു

0
നാഗാലാൻഡ്: വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ നാഗാലാൻഡിൽ പ്രതിഷേധം കടുക്കുന്നു....

സമരക്കാരെ മ‍ർദിച്ചവരെ സംരക്ഷിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സിജെപി മാർച്ച്

0
ഡൽഹി : ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്തവരെ മർദ്ദിച്ചവരെ സംരക്ഷിക്കുന്ന പോലീസ്...