ആരോഗ്യപ്രശ്‌നമുള്ളവര്‍ക്ക് ജില്ലാതല പരീക്ഷകളിലും പരീക്ഷാകേന്ദ്രം മാറ്റിനല്‍കുമെന്ന് പി.എസ്.സി.

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് പോസിറ്റീവായവര്‍ക്കും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും ജില്ലാതല പരീക്ഷകളിലും പരീക്ഷാകേന്ദ്രം മാറ്റി നല്‍കാന്‍ പി.എസ്.സി. യോഗം നിര്‍ദേശിച്ചു. ഉദ്യോഗാര്‍ഥിയുടെ അപേക്ഷയില്‍ പ്രത്യേക പരിശോധന നടത്തിയായിരിക്കും കേന്ദ്രമാറ്റം അനുവദിക്കുന്നത്. ചോദ്യക്കടലാസുകളുടെ ലഭ്യത കണക്കിലെടുത്തായിരിക്കും പരീക്ഷാകേന്ദ്രം മാറ്റി നല്‍കുക. സംസ്ഥാനതല പരീക്ഷകളില്‍ കേന്ദ്രമാറ്റം പി.എസ്.സി. അനുവദിച്ചിരുന്നു.

നവംബറില്‍ നടക്കുന്ന എല്‍.പി., യു.പി. അധ്യാപക പരീക്ഷകളില്‍ കേന്ദ്രമാറ്റം ആവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകള്‍ പി.എസ്.സി.ക്ക് ലഭിച്ചിരുന്നു.
കോവിഡ് വ്യാപനം കൂടുന്നതിനാല്‍ ദൂരെയുള്ള ജില്ലകളില്‍ പോയി പരീക്ഷയെഴുതുന്നത് അപകട സാധ്യതയുണ്ടാക്കുമെന്നാണ് അപേക്ഷകര്‍ പറയുന്നത്. എന്നാല്‍ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം പരീക്ഷാകേന്ദ്രം മാറ്റി നല്‍കുന്നത് പ്രായോഗികമാകില്ലെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് മാത്രമായി കേന്ദ്രമാറ്റം പരിമിതപ്പെടുത്താന്‍ യോഗം നിര്‍ദേശിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...