തൃഷക്കെതിരായ മോശം പരാമര്‍ശം ; ഒടുവിൽ ഖേദം പ്രകടിപ്പിച്ച് എ.വി രാജു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നടി തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് എഐഎഡിഎംകെ നേതാവ് എ.വി.രാജു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും സിനിമാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാജു വ്യക്തമാക്കി. തൃഷയ്‌ക്കെതിരെ എ.വി. രാജു നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 2017ല്‍ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎല്‍എമാരെ കൂവത്തൂര്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചപ്പോള്‍ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമര്‍ശം നടത്തിയത്. സേലം വെസ്റ്റ് എംഎല്‍എ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോര്‍ട്ടില്‍ എത്തിച്ചെന്നായിരുന്നു പരാമര്‍ശം.

പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി തൃഷ രംഗത്തെത്തി. ശ്രദ്ധ പിടിച്ചു പറ്റാന്‍ ഏത് നിലവാരത്തിലേക്കും ആളുകള്‍ തരംതാഴുന്ന കാഴ്ച വെറുപ്പുളവാക്കുന്നതാണ്. തുടര്‍നടപടികള്‍ തന്റെ അഭിഭാഷക വിഭാഗം സ്വീകരിക്കുമെന്നും തൃഷ പ്രതികരിച്ചു. രാജുവിനെതിരെ കേസെടുക്കണമെന്ന് സംവിധായകന്‍ ചേരനും ആവശ്യപ്പെട്ടിരുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് രാജു ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...

പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക – ഇറാൻ സംഘർഷം

0
ടെഹ്റാൻ: ആകാശയുദ്ധത്തിൽ നിന്നും പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക -...

യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍

0
ദുബൈ: യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍....

ഡൽഹിയിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു മരണം ; രക്ഷപ്പെടുത്തിയ ആറ്...

0
ന്യൂഡൽഹി: സത്യനികേതനിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ...