പള്ളിക്കല്‍ സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച ബാഡ്മിന്റണ്‍ കോര്‍ട്ട് മൂന്ന് വര്‍ഷത്തിലേറെയായിട്ടും തുറന്നുനല്‍കുന്നില്ല

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കായിക പ്രതിഭകളുടെ നാടായ പള്ളിക്കല്‍ സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച ബാഡ്മിന്റണ്‍ കോര്‍ട്ട് മൂന്ന് വര്‍ഷത്തിലേറെയായിട്ടും തുറന്നുനല്‍കുന്നില്ല. കേന്ദ്രസര്‍ക്കാറിന്റ ‘പൈക്ക’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്. പണിതശേഷം ഇതുവരെ ഉദ്ഘാടനം നടത്തിയിട്ടില്ല. അതിനാല്‍ കളിക്കാന്‍ തുറന്ന് കൊടുത്തതുമില്ല. കാരണം എന്തെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും ഇല്ല. കോര്‍ട്ടിനകത്ത് മാലിന്യം കെട്ടിക്കിടക്കുകയാണ്. തറ ടൈലിട്ടില്ല. വയറിങ്ങും അനുബന്ധപണികളും നടത്തിയില്ല. സംരക്ഷിക്കാന്‍ പുതിയ പദ്ധതിയുമില്ല.

ബാഡ്മിന്റണില്‍ ഒട്ടേറെ കായിക പ്രതിഭകള്‍ പള്ളിക്കലില്‍ വളര്‍ന്നുവരുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് കശുവണ്ടി തൊഴിലാളിയായ പള്ളിക്കല്‍ സ്വദേശി ചന്ദ്രിക മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിന്റെ ശ്രീലങ്കയില്‍ നടന്ന അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണം നേടിയത്. അടൂര്‍ ഗവ.ബി.എച്ച്‌.എസ്.എസ് വിദ്യാര്‍ഥിനിയായിരുന്ന അനിലയും സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ പങ്കെടുത്ത് ജാവലിന്‍ ത്രോയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ഇരുവരും പറഞ്ഞത് പരിശീലനം ചെയ്യാന്‍ സൗകര്യമില്ലെന്നാണ്. ശരിയായ പരിശീലനം നല്‍കിയാല്‍ മികച്ച കായികതാരങ്ങളെ സൃഷ്ടിക്കാന്‍ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ചന്ദ്രികയും അനിലയും. ഇതൊക്കെ ആരോട് പറയാന്‍ എന്നതാണ് ഇവിടത്തെ കായികമേഖലയുടെ ഇപ്പോഴത്തെ അവസ്ഥ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...