ഇന്ധന നികുതി കുറയ്‌ക്കില്ലെന്ന് ആവര്‍ത്തിച്ച്‌ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനം ഇന്ധന നികുതി കുറയ്‌ക്കില്ലെന്ന് ആവര്‍ത്തിച്ച്‌ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം വിലകൂട്ടിയിട്ട് സംസ്ഥാനം കുറയ്‌ക്കാമെന്നാണ് പറയുന്നത്.നികുതി കുറച്ചാല്‍ 17000 കോടി രൂപയുടെ കുറവുണ്ടാകും. അതിനാല്‍ ഇപ്പോഴുള്ള വരുമാനം ഒഴിവാക്കാനാകില്ലെന്ന് കെ.എന്‍ ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന് നല്‍കേണ്ട പണം കേന്ദ്രം തരുന്നില്ലെന്നും ബാലഗോപാല്‍ ആരോപിച്ചു. പെട്രോള്‍, ഡീസല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന നികുതി വിഹിതം കുറവാണ്. ഈ പശ്ചാത്തലത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയ്‌ക്കാന്‍ സംസ്ഥാനത്തിന് സാധിക്കില്ലെന്നും ബാലഗോപാല്‍ വിശദീകരിച്ചു.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളവും കുറയ്‌ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സംസ്ഥാനം അത് തള്ളിയിരുന്നു. കേന്ദ്രം ഇന്ധന നികുതി കുറച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, കര്‍ണ്ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ രീതിയില്‍ ഇന്ധന വില കുറച്ചിരുന്നു. കേരളം, മഹാരാഷ്‌ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ അപ്പോഴും വില കുറയ്‌ക്കാന്‍ തയ്യാറായിരുന്നില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് നികുതി ഈടാക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ആഗോളതലത്തിലുള്ള പ്രശ്‌നങ്ങള്‍ നികുതി ഈടാക്കുന്നതിനേയും ഇന്ധന വിലയേയും ബാധിക്കാറുണ്ട്. കൊറോണ മഹാമാരിയുടെ കാലത്ത് അഞ്ച് ശതമാനം മാത്രമാണ് രാജ്യത്ത് ഇന്ധനവില ഉയര്‍ത്തിയിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...