Friday, April 19, 2024 6:10 pm

50 ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കിയ ക്രെഡിറ്റ് ‘സ്വപ്നസുന്ദരി’ സിനിമയ്ക്ക് സ്വന്തം

For full experience, Download our mobile application:
Get it on Google Play

50 ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കി എന്ന ക്രഡിറ്റ് ‘സ്വപ്നസുന്ദരി’ സിനിമ ടീമിന് സ്വന്തം. ആക്ഷനും പ്രണയത്തിനും പ്രാധാന്യമുള്ള ഈ ചിത്രം കെ.ജെ.ഫിലിപ്പ് ആണ് സംവിധാനം ചെയ്തത്. ഫെബ്രുവരി 13 മുതൽ തുടർച്ചയായി 50 ദിവസം പോസ്റ്ററുകൾ ഇറക്കുകയായിരുന്നു. ശിവജി ഗുരുവായൂരിന്റെ ക്യാരക്ടർ പോസ്റ്റായിരുന്നു ആദ്യം പുറത്തിറക്കിയത്. ഏപ്രിൽ 3ന് അമ്പതാമത്തെ പോസ്റ്ററായി ഡോ. ഷിനു ശ്യാമളന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നു.

Lok Sabha Elections 2024 - Kerala

പ്രമുഖ വ്യക്തികളുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെയായിരുന്നു റിലീസ്. ഈ സിനിമയെക്കുറിച്ചും സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചും പ്രേക്ഷകരും പൊതുജനങ്ങളും കൂടുതൽ അറിയുന്നതിനു വേണ്ടിയായിരുന്നു ഇങ്ങനെ ഒരു പ്രചാരണരീതി അണിയറ പ്രവർത്തകർ നടത്തിയത്. ഇതിനുമുമ്പ് മലയാളത്തിൽ ഏറ്റവും കൂടുതൽ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയത് ലൂസിഫർ എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു.

27 പോസ്റ്ററുകൾ. 50ലേറെ കഥാപാത്രങ്ങൾ സ്വപ്നസുന്ദരിയിലുണ്ട്. ജനനേന്ദ്രിയം മുറിച്ച വാർത്തയിലൂടെ വിവാദ നായകനായ സ്വാമി ഗംഗേശാനന്ദ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞിരുന്നു. ഈ സിനിമയിൽ സ്വപ്നനന്ദ എന്ന സ്വാമിയാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻറെ ക്യാരക്ടർ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സത്യം എത്ര നാൾ കഴിഞ്ഞാലും ഒരിക്കൽ പുറത്തുവരും എന്ന ക്യാപ്ഷനോടെയാണ് സ്വാമിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയത്. എസ്. എസ്. പ്രൊഡക്ഷൻസിന്റെയും അൽഫോൺസാ വിഷ്വൽ മീഡിയയുടെയും ബാനറിൽ സലാം ബി. റ്റി, സുബിൻ ബാബു, ഷാജു സി.ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

ബിഗ് ബോസ് ഫെയിം ഡോ. രജിത്കുമാർ സാനിഫ്അലി, ശിവജി ഗുരുവായൂർ, ശ്രീറാം മോഹൻ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, സാജിദ് സലാം, ജിന്റോ, ഡോ: ഷിനു ശ്യാമളൻ, ദിവ്യാ തോമസ്, ഷാരോൺ സഹിം , ഷാർലറ്റ് സജീവ്, മനീഷ മോഹൻ,ഷാൻസി സലാം, ബെന്നി പൊന്നാരം, ഷിബു ഇച്ചാമഠം,നിഷാദ് കല്ലിങ്ങൽ, രജീഷ് സോമൻ,ബാലസുര്യ, സാബുകൃഷ്ണ, സണ്ണി സംഘമിത്ര, അന്ന ഏയ്ഞ്ചൽ, അബു പട്ടാമ്പി,ജാനകി ദേവി, അൽന ബിജു, പവിത്ര, ശാരദാമ്മ, സന്ധ്യ, അമ്പിളി, ഉമ മഹേശ്വരി, ആഷിഖ്, പീലികൃഷ്ണ, ഷമീർ ബാബു, രാജി തോമസ്, രമേശ് ആനപ്പാറ, രവി മസ്കറ്റ്, സാഫല്യം കബീർ , നസ്രിൻ ,അഫ്രീൻ, മധു പിള്ള, സൈജു, ബഷീർ പൂപ്പാറ,അലക്സ്‌ പെത്തൂട്ടി, ഇന്ദുജ, സ്വാമി ഗംഗേശാനന്ദ , രാജീമേനോൻ, മുഹമ്മദ്‌ പെരുമ്പാവൂർ, വിജയൻ പള്ളുരുത്തി, അജയൻ പുറമല, ഫിറോസ് ബാബു, ആര്യ ജയൻ, ഇവാന മരിയ തോമസ്, ജോയ് നടുക്കുടി, വില്യംസ് കളമശ്ശേരി, ജോ ജോസഫ് ഷാജി, വൈഗ, ലെനി, ദേവി നന്ദന, രശ്മി, ഷെയ്ഖ് ഫാബിൽ തുടങ്ങിയവരാണ് താരങ്ങൾ.

കഥ:റോയിറ്റ, കുമാർ സെൻ. തിരക്കഥ : സീതു ആൻസൺ. ഛായാഗ്രഹണം:റോയിറ്റ, സനൂപ്.എഡിറ്റിംഗ് :ഗ്രേയ്സൺ. ഗാനരചന :സുദർശൻ പുത്തൂർ,സുഭാഷ് ചേർത്തല, ജെറിൻരാജ് കുളത്തിനാൽ. ഹംസ കുന്നത്തേരി, ഫെമിൻ ഫ്രാൻസിസ്. സംഗീതം:അജിത് സുകുമാരൻ, ഹംസ കുന്നത്തേരി,വിഷ്ണു മോഹനകൃഷ്ണൻ, ഫെമിൻ ഫ്രാൻസിസ്. ഗായകർ: നജിം അർഷാദ്, പ്രദീപ് പള്ളുരുത്തി, സിദ്ധാർഥ് ശങ്കർ , ഇമ്രാൻഖാൻ, അരുൺ സി. ഇടുക്കി, ദേവനന്ദ രാജേഷ് മേനോൻ, ശോഭ ശിവാനി,മിഥുന്യാ ബിനീഷ്. ചിത്രത്തിൽ അഞ്ച് ഗാനങ്ങളുണ്ട്. ഗുഡ്‌വിൽ എന്റർടെയ്ൻമെൻസാണ് ഗാനങ്ങൾ പുറത്തിറക്കിയത്.

അസോസിയേറ്റ് ഡയറക്ടർമാർ :മധു ആർ. പിള്ള, സാജിദ് സലാം, ആഷിഖ്. പ്രൊഡക്ഷൻ കൺട്രോളർ :ഷാൻസി സലാം.പ്രോജക്ട് ഡിസൈനർ : ഫാത്തിമ ഷെറിൻ.പിആർഒ:റഹിം പനവൂർ. മേക്കപ്പ് :ഷിനു ഓറഞ്ച്. കോസ്റ്റ്യൂംസ് : അന്നാമച്ചി. കോറിയോഗ്രാഫർ :ബിനീഷ് കുമാർ കൊയിലാണ്ടി. കലാസംവിധാനം സണ്ണി സംഘമിത്ര. ഡീ എ, സ്റ്റിൽസ്: ഗോൾഡൻ ഫ്രെയിംസ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടിൽ വോട്ട് : കണ്ണൂരിൽ 92കാരിയുടെ വോട്ട് രേഖപ്പെടുത്തുന്നതിൽ വീഴ്ച, 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ...

ജില്ലയിൽ വിന്‍ഡോ 2024 ന് തുടക്കമായി

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സില്ലഔട്ടിന്റ...

70 ലക്ഷത്തിന്റെ ഭാ​ഗ്യം ആർക്ക്? നിർമൽ NR 376 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 376 ലോട്ടറി നറുക്കെടുപ്പ്...

ഐസ് കട്ടകൾ വാങ്ങുമ്പോൾ വരെ ശ്രദ്ധ വേണം ; ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും ജാഗ്രത വേണമെന്ന്...

0
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലർത്തണമെന്ന്...