ഭഗവത് സിങ് സിപിഎമ്മിന്‍റെ സന്തതസഹചാരി ഫെയ്‌സ് ബുക്കില്‍ ദേശാഭിമാനിയും

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ഭഗവത് സിങ് സിപിഎമ്മിന്‍റെ സന്തതസഹചാരി. ഫെയ്‌സ് ബുക്കില്‍ പിണറായിയും വീണാജോര്‍ജും. ദുർമന്ത്രവാദത്തിൻ്റെ ഭാഗമായി രണ്ട് സ്ത്രീകളെ ബലിനൽകിയ കേസിൽ അറസ്റ്റിലായ തിരുവല്ല സ്വദേശി ഭഗവൽ സിംഗ് ഒരു വെെദ്യൻ കൂടിയാണ്. ഒടിവും ചതവും സുഖപ്പെടുത്തുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട വെെദ്യനായിരുന്നു ഇയാളെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇയാൾ ഹെെക്കു കവിതകൾ രചിച്ചിരുന്നു. ഫേസ്ബുക്കിലൂടെ ഹെെക്കു കവിതകൾ പ്രകാശനം ചെയ്യുകയും നിരവധി പേർ അതിനു കമൻ്റുകളുമായി എത്തുകയും ചെയ്തിരുന്നു. വെെദ്യൻ്റെ ഫേസ്ബുക്കിൽ ദേശാഭിമാനി പത്രവും ആറന്മുള എംഎൽഎ വീണാ ജോർജും ഇടംപിടിച്ചിട്ടുണ്ട്.

ആറന്മുള പോലീസ് സ്റ്റേഷനതിർത്തിയിലെ ഇലന്തൂരിൽ വർഷങ്ങളായി ഇയാൾ വീട്ടിൽ തിരുമ്മുചികിത്സ നടത്തിയിരുന്നു. ഏത് രാത്രിയിലും ചികിത്സയ്ക്കായി വൈദ്യരെ സമീപിക്കാമായിരുന്നു. എത്തുന്ന രോഗികളെ ഒരിക്കലും അയാൾ നിരാശനാക്കി വിട്ടിരുന്നില്ല. പലപ്പോഴും രാത്രിയിൽപ്പോലും ദൂരെദിക്കിൽ നിന്ന് രോഗികളെയുംകൊണ്ട് വാഹനങ്ങൾ എത്തിയിരുന്നു. എന്നാൽ ഇതുവരെ ഒരു സംശയവും തോന്നിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടുമണിയോടെ പോലീസ് ഭഗവന്ത് സിംഗിനെയും ഭാര്യ ലൈലയെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് നാട്ടുകാർക്ക് മനസിലായത്. എന്നാൽ ഇരുവരും അരുകൊല നടത്തിയതാണെന്ന് നാട്ടുകാർക്ക് മനസിലായത് ഇന്ന് രാവിലെയോടെയാണ്. വിവരമറിഞ്ഞ് വൈദ്യർ ചികിത്സിച്ചിരുന്ന രോഗികളിൽ പലരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും വർധിക്കുന്നതിനു വേണ്ടിയാണ് രണ്ട് സ്ത്രീകളെ ദമ്പതികൾ ബലി നൽകിയത്. എറണാകുളം സ്വദേശികളായ രണ്ടു സ്ത്രീകളെയാണ് തിരുവല്ല സ്വദേശികളായ ദമ്പതികൾ ബലി നൽകിയതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീകളെ ഏജൻ്റ് ബലി നൽകുവാനായി ദമ്പതിമാരുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഇരുവരെയും തലയറുത്താണ് കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മറവ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആർടിഒയും അടങ്ങുന്ന സംഘം തിരുവല്ലയിൽ ക്യാമ്പ് ചെയ്യുകയാണ്. ബലി നൽകപ്പെട്ടവരിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഭഗവന്ദ്, ലെെല ദമ്പതിമാരാണ് സ്ത്രീകളെ ബലി നൽകിയത്. കാലടി കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് നരബലിക്ക് ഇരയായത്. സ്ത്രീകളെ ദമ്പതിമാർക്ക് എത്തിച്ചു നൽകിയ ഏജൻറ് ഷിഹാബ് റഷീദ് പോലീസ് പിടിയിൽ ആയിട്ടുണ്ട്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗണ്‍മാന്‍മാരുടെ മര്‍ദനം ; അന്വേഷണ അട്ടിമറിയില്‍ മറുപടി നല്‍കാതെ എം.ആര്‍ അജിത് കുമാര്‍

0
തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച...

ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരം കെവിൻ കീഗൻ അന്തരിച്ചു

0
ലണ്ടൻ : ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ...

ഞാൻ ഉള്ളിടത്തോളം ആരോപണ വിധേയർ അമ്മയുടെ തലപ്പത്ത് വരില്ല ; പോരാട്ടം പവര്‍ ഗ്രൂപ്പിനോടെന്ന്...

0
കൊച്ചി: തന്റെ യുദ്ധം ഹേമ കമ്മറ്റിയിലെ കുറ്റാരോപിതർക്കെതിരെയെന്ന് താര സംഘടനയായ അമ്മയുടെ...

പിഎസ്‌സി : ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ദുരൂഹത ; അംഗങ്ങൾ മാർക്ക് ചോർത്തിയതായി ആരോപണം

0
തിരുവനന്തപുരം : സ്ഥാനക്കയറ്റം ലഭിച്ചതോടെ ജില്ലാ ഓഫിസുകളിലേക്ക് സ്ഥലംമാറ്റപ്പെടേണ്ടിയിരുന്ന 2 ഉദ്യോഗസ്ഥരെ...