കോഴിക്കോട്: എയർ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് കോഴിക്കോടെത്തിയ യുവാവിന് ലഗേജ് നഷ്ടമായതായി പരാതി. തിങ്കാളാഴ്ച കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് ഇതുവരെ ലഗേജ് കിട്ടിയിട്ടില്ല. വിമാനം നിറഞ്ഞു എന്നു പറഞ്ഞ് യാത്ര നിഷേധിക്കാനടക്കം എയർ ഇന്ത്യ അധികൃതർ ശ്രമിച്ചതായും പരാതി. കോഴിക്കോട് സ്വദേശിയും പൊതുപ്രവർത്തകനുമായ ബുഷർ ജംഹറും ഭാര്യയും ഈ മാസം പത്താം തീയതിയാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. തിങ്കാളാഴ്ച മടങ്ങുകയും ചെയ്തു. ബോംബെ വഴിയുള്ള കണക്ഷന്‍ ഫ്ലൈറ്റായാണ് എയർ ഇന്ത്യ ടിക്കറ്റ് ലഭിച്ചത്. ഉച്ചയോടെ ഡല്‍ഹിയില്‍ നിന്ന് കയറി രാത്രി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി ലഗേജ് എടുക്കാനെത്തിയപ്പോഴാണ് ലഗേജ് ഇല്ലാത്തത് തിരിച്ചറിയുന്നത്.
മടങ്ങി വരുമ്പോള്‍ ഡല്‍ഹി വിമാനത്താവളില്‍വെച്ച് വിമാനത്തില്‍ സ്ഥലമില്ലെന്ന് പറഞ്ഞു. വിമാനം വൈകിയതും സീറ്റ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായതടക്കം പ്രശ്നങ്ങള്‍ വേറെയുമുണ്ടായി. സൈനികനടക്കം മറ്റു സഹായാത്രക്കാർക്കും ലഗേജ് നഷ്ടമായെന്നും ബുഷർ വ്യക്തമാക്കുന്നു.