Friday, May 9, 2025 2:18 pm

‘ ഞാൻ തിരഞ്ഞെടുത്തത് സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം ’ ; വിമർശകരുടെ വായടപ്പിച്ച് ഭാഗ്യ സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ബോഡി ഷെയ്മിങ് ചെയ്ത വിമർശകന് കുറിക്കു കൊള്ളുന്ന മറുപടിയുമായി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയതിന്റെ സന്തോഷം ഭാഗ്യ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഫോട്ടോ സഹിതമായിരുന്നു ഭാഗ്യയുടെ പോസ്റ്റ്. എന്നാൽ, ഇതിന് താഴെ ബോഡി ഷെയ്മിങ് കമന്റുമായി ചിലരെത്തി. വണ്ണം കൂടിയവർക്കു ചേരുന്ന വസ്ത്രമല്ല സാരി എന്നായിരുന്നു കമന്റ്. ഇവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് ഭാഗ്യ നൽകിയിരിക്കുന്നത്.

പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി താൻ തിരഞ്ഞെടുത്തത് സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം ആയിരുന്നുവെന്ന് ഭാഗ്യ കുറിച്ചു. മറ്റുള്ളവരുടെ വസ്ത്രത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നതെന്തിനെന്നും ഭാഗ്യ സുരേഷ് ചോദിക്കുന്നു. ‘എന്റെ വീതിയും നീളവും അളക്കാൻ നിങ്ങളെ ഏൽപിച്ചിട്ടില്ലെങ്കിലും നിങ്ങൾ തന്ന വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും.

എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്റെ കാര്യത്തിൽ താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ?’, ഭാഗ്യ കമന്റ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുനാട് സഹകരണ ബാങ്കിലെ നിക്ഷേപകർ പണം തിരികെ കിട്ടാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ...

0
റാന്നി : പെരുനാട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ പണം...

ഇന്ത്യ-പാക് സംഘർഷം : ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും

0
കണ്ണൂർ: ഒരു രാജ്യത്തിന്റെ പിന്തുണയോടെ ഇന്ത്യക്കെതിരെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നെന്നും അതിനെതിരെ രാജ്യം...

കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം ; വിദഗ്ദ അഞ്ചംഗ സംഘം തെളിവെടുപ്പ് നടത്തുന്നു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള...

ശ്രീനാരായണ കൺവെൻഷനുകൾ പുതുതലമുറയ്ക്ക് മാർഗദീപമാണ് ; ഒ.എസ് ഉണ്ണിക്കൃഷ്ണൻ

0
മാന്നാർ : മാനവികതയുടെ മഹാദർശനങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ശ്രീനാരായണ കൺവെൻഷനുകൾ...