ബാലസോർ ട്രെയിൻ ദുരന്തം ; ‘ ഓരോ തവണയും രക്തം കാണുന്നു … ’ അപകടത്തിൽ കൂട്ടമരണം കണ്ടവര്‍ക്ക് മാനസിക പ്രശ്‌നങ്ങളെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഒഡീഷ: ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്). കണ്മുന്നിൽ കൂട്ടമരണം കാണേണ്ടി വന്നതിന്റെ ഷോക്കിലാണ് ഇവർ. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് കൗൺസിലിംഗ് നൽകും. രക്ഷാപ്രവർത്തകരുടെ അവസ്ഥയും മറിച്ചല്ല. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പോലെ രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്തവരുടെ ദുരവസ്ഥയും എൻഡിആർഎഫ് വ്യക്തമാക്കുന്നു.

രക്ഷാപ്രവർത്തകരിൽ ഒരാൾ താൻ രക്തം കാണുന്നുവെന്നും മറ്റൊരാൾക്ക് വിശപ്പ് നഷ്‌ടമായെന്നും പറഞ്ഞതായി എൻ‌ഡി‌ആർ‌എഫ് ഡയറക്ടർ ജനറൽ അതുൽ കർ‌വാൾ ചൂണ്ടിക്കാട്ടുന്നു. ‘ബാലസോർ ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന രക്ഷാപ്രവർത്തകരെ ഞാൻ അടുത്തിടെ കണ്ടുമുട്ടി. ഓരോ തവണ വെള്ളം കാണുമ്പോഴും താൻ രക്തം കാണുന്നുവെന്ന് ഒരാൾ പറഞ്ഞു. ഈ രക്ഷാപ്രവർത്തനത്തിന് ശേഷം ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടതായി മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു’, കർവാൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

288 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫിന്റെ ഒമ്പതോളം ടീമുകൾ ആയിരുന്നു ഉണ്ടായിരുന്നത്. സ്പെഷ്യലൈസ്ഡ് ഫോഴ്സ് 44 പേരെ രക്ഷപ്പെടുത്തുകയും 121 മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് പുറത്തെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കണ്ട് മനസ് മരവിച്ചവരെ പോലെയായിരുന്നു രക്ഷാപ്രവർത്തകരുടെ അവസ്ഥ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...