ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് വിവാദം ; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മഹാരാജാസ് കോളജ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി ; പി എം ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് വിവാദത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മഹാരാജാസ് കോളജ് അധികൃതർ. അന്വേഷണത്തിന് ശേഷം ശേഷം കൂടുതൽ വിവരം പറയാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ആർഷോയുടെ മാത്രമല്ല, മറ്റ് കുട്ടികളുടെയും മാർക്ക്‌ ലിസ്റ്റിൽ സമാനമായ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം സാങ്കേതിക പിഴവാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉന്നത വിദ്യാഭ്യസ ഡയറക്ടർക്ക് റിപ്പോർട്ട്‌ കൈമാറിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖ ചമച്ച കേസിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലും പ്രതിഷേധം ശക്തമാക്കുകയാണ് കെ.എസ്.യു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് കെ.എസ്.യു നേതാക്കൾ അറിയിച്ചു.

മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമയ്ക്കാൻ വിദ്യയെ സഹായിച്ചത് പി എം ആർഷോ ആണെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. കോളജിന്റെ വ്യാജ സീൽ ഇവരുടെ പക്കൽ ഉണ്ടെന്നും അവർ ആരോപിക്കുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ എക്സാം കൺട്രോളർക്കെതിരെ നടപടി വേണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം. അതേസമയം തന്റെ മാർക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചതിന് പിന്നിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പി.എം ആർഷോയുടെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...