നാപ്റ്റോള്‍ സ്ക്രാച്ച് ആൻഡ് വിൻ പദ്ധതിയുടെ പേരില്‍ ഥാർ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞ് തട്ടിപ്പ് ; രണ്ടുപേര്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: നാപ്റ്റോള്‍ സ്ക്രാച്ച് ആൻഡ് വിൻ പദ്ധതിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ടുപേരെ ആലപ്പുഴ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി മനു ചന്ദ്രൻ, ആലുവ കീഴ്മാട് സ്വദേശി ലിഷിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൈബർ ക്രൈം പോലീസ് ആണ് ഇവരെ പിടികൂടിയത്. നാപ്റ്റോള്‍ സമ്മാന പദ്ധതിയിലൂടെ ഥാർ വാഹനം സമ്മാനമായി ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ചെങ്ങന്നൂർ സ്വദേശിനിയില്‍ നിന്ന് എട്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

ഇടുക്കി ജില്ലയിലെ കരിങ്കുന്നത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ സ്വദേശിനിക്ക് നാപ്റ്റോള്‍ സമ്മാന പദ്ധതിയിലൂടെ ഥാർ വാഹനം സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. വാഹനം ലഭിക്കുന്നതിനുള്ള സർവ്വീസ് ചാർജ്ജും വിവിധ നികുതികളും എന്ന പേരില്‍ എട്ടര ലക്ഷം രൂപ യുവതിയില്‍ നിന്ന് വാങ്ങി. 16 തവണയായാണ് ഇത്രയും പണം പ്രതികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്.

ഒടുവില്‍ വാഹനം ചോദിച്ചപ്പോൾ പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ യുവതി ആലപ്പുഴ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ എഴുന്നൂറോളം സിസിടിവി ദൃശ്യങ്ങളും രണ്ടായിരത്തോളം ഫോൺ വിളികളും വിശദമായി പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...