Sunday, April 21, 2024 4:22 pm

‘ ഞാൻ തിരഞ്ഞെടുത്തത് സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം ’ ; വിമർശകരുടെ വായടപ്പിച്ച് ഭാഗ്യ സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ബോഡി ഷെയ്മിങ് ചെയ്ത വിമർശകന് കുറിക്കു കൊള്ളുന്ന മറുപടിയുമായി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയതിന്റെ സന്തോഷം ഭാഗ്യ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഫോട്ടോ സഹിതമായിരുന്നു ഭാഗ്യയുടെ പോസ്റ്റ്. എന്നാൽ, ഇതിന് താഴെ ബോഡി ഷെയ്മിങ് കമന്റുമായി ചിലരെത്തി. വണ്ണം കൂടിയവർക്കു ചേരുന്ന വസ്ത്രമല്ല സാരി എന്നായിരുന്നു കമന്റ്. ഇവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് ഭാഗ്യ നൽകിയിരിക്കുന്നത്.

Lok Sabha Elections 2024 - Kerala

പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി താൻ തിരഞ്ഞെടുത്തത് സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം ആയിരുന്നുവെന്ന് ഭാഗ്യ കുറിച്ചു. മറ്റുള്ളവരുടെ വസ്ത്രത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നതെന്തിനെന്നും ഭാഗ്യ സുരേഷ് ചോദിക്കുന്നു. ‘എന്റെ വീതിയും നീളവും അളക്കാൻ നിങ്ങളെ ഏൽപിച്ചിട്ടില്ലെങ്കിലും നിങ്ങൾ തന്ന വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും.

എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്റെ കാര്യത്തിൽ താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ?’, ഭാഗ്യ കമന്റ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലാക്കാവ് ദേവീക്ഷേത്രത്തില്‍ അൻപൊലി ഉത്സവം നാളെ

0
ചെങ്ങന്നൂർ : ആലാക്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് ആലാ വടക്ക്...

രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലിക്ക് തുടക്കമായി

0
റാഞ്ചി: രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലിക്ക് തുടക്കമായി. റാലി...

കെജ്രിവാളിന്‍റെ പഞ്ചസാരയുടെ അളവ് 300 കവിഞ്ഞതായി മന്ത്രി അതിഷി

0
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പഞ്ചസാരയുടെ അളവ് 300...

പത്തനംതിട്ടയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ; കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍ക്കെതിരെയും ആരോപണം

0
പത്തനംതിട്ട : മെഴുവേലിയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട്. ആറുവര്‍ഷം മുന്‍പ്...