ജഗതിയുടെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ആള്‍ ജിഹാദിനെതിരെ കൊടിപിടിക്കുന്നത് : പിസി ജോര്‍ജിനെതിരെ ബഷീര്‍ വളളിക്കുന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്താല്‍ വിവാദത്തില്‍ അകപ്പെട്ട പാലാ ബിഷപ്പിനെ പിന്തുണച്ച ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ വിമര്‍ശനവുമായി സാമൂഹിക നിരീക്ഷകനായ ബഷീര്‍ വളളിക്കുന്ന്.

ലൗ ജിഹാദിനെതിരെ നാര്‍ക്കോട്ടിക്ക് അച്ചന്റെ കൂടെ മുന്നണിപ്പടയാളിയായി വിഷയം പരമാവധി കത്തിച്ചു കൊണ്ട് കൂടെയുള്ളത് പിസി ജോര്‍ജാണെന്നും അദ്ദേഹം ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആളാണെന്നും ബഷീര്‍ വള്ളിക്കുന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പി സി ജോര്‍ജ് ഇപ്പോള്‍ മതം മാറ്റത്തിനെതിരെയുള്ള സമരനായകന്റെ പുതിയ റോളിലാണെന്നും ഇത് സ്ത്രീപീഡനത്തിനെതിരെയുള്ള സമരത്തില്‍ മുന്നണിപ്പോരാളിയായി ഗോവിന്ദച്ചാമി വരുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ബഷീര്‍ വളളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ലൗ ജിഹാദിനെതിരെ നാര്‍ക്കോട്ടിക്ക് അച്ചന്റെ കൂടെ മുന്നണിപ്പടയാളിയായി വിഷയം പരമാവധി കത്തിച്ചു കൊണ്ട് കൂടെയുള്ളത് പി സി ജോര്‍ജ്ജാണ്. ഏത് പി സി ജോര്‍ജ്ജ്? ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആള്‍.. അതൊരു പാതകമെന്ന നിലയിലല്ല പറയുന്നത്. മതം മാറുന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്‌സാണ്. അതില്‍ കയറി ചൊറിയേണ്ട ആവശ്യമില്ല. എന്നാല്‍ മതം മാറ്റ വിഷയത്തില്‍ അതിനെതിരെ ഏറ്റവും ബഹളമുണ്ടാക്കുകയും അതൊരു വര്‍ഗ്ഗീയ ധൃവീകരണ അജണ്ടയായി കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരാളുടെ കാര്യത്തില്‍ അത് പരാമര്‍ശിക്കപ്പെടുന്നത് തെറ്റല്ല.

പൂഞ്ഞാറില്‍ വിഷം കലക്കി കലക്കി അവസാനം ജനങ്ങള്‍ അവിടെ നിന്ന് കെട്ട് കെട്ടിച്ചു. യുഡിഎഫും എല്‍ഡിഎഫും ഈ വിഴുപ്പിനെ വേണ്ടെന്ന് വെച്ചു. ഒരുത്തനും തിരിഞ്ഞു നോക്കാത്ത അവസ്ഥയില്‍ ഇവനേയും പൊക്കിപ്പിടിച്ചു നടക്കുന്നത് സമൂഹത്തില്‍ വിഷം കലക്കാനുള്ള ഒരവസരവും പാഴാക്കാത്ത ചില അന്തിചര്‍ച്ചാ അവതാരകര്‍ മാത്രം. ഇപ്പോള്‍ മതം മാറ്റത്തിനെതിരെയുള്ള സമരനായകന്റെ പുതിയ റോളിലാണ്. സ്ത്രീപീഡനത്തിനെതിരെയുള്ള സമരത്തില്‍ മുന്നണിപ്പോരാളിയായി ഗോവിന്ദച്ചാമി!!.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...