ബഹ്റൈനില്‍ കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞു ; ഇന്ന് മുതൽ ഗ്രീൻ ലെവലിലേക്ക്

For full experience, Download our mobile application:
Get it on Google Play

ബഹറൈന്‍ : ബഹ്റൈനിൽ കോവിഡ് പ്രതിദിന കേസുകളിൽ ഗണ്യമായ കുറവ്. രാജ്യത്ത് പുതിയ പോസിറ്റീവ് കേസുകളുടെ തോത് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവലിലേക്ക് മാറുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ അധ്യായനവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ജാഗ്രത വേണം.

കോവിഡ് പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അധിക്യതർ ആവശ്യപ്പെട്ടു. രാജ്യത്ത് 95 പുതിയ പോസിറ്റീവ് കേസുകളാണു പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ന് മുതൽ നടപ്പിലാകുന്ന ഗ്രീൻ ലെവലിലെ ഇളവുകൾ പ്രകാരം വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും റീട്ടെയിൽ ഷോപ്പുകൾ ഷോപ്പിങ് മാളുകൾ റസ്റ്റൊറന്‍റുകൾ, കഫേകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാം. വീടുകളിൽ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനും ഇവർക്ക് അനുമതിയുണ്ടാകും.

ഔട്ട്ഡോർ ഇവന്‍റുകൾ, കോൺഫറൻസുകൾ ഒറ്റക്ക് പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ, സ്പോർട്സ് സെന്‍ററുകൾ, നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ എന്നിവിടങ്ങളിലും പ്രവേശനാനുമതി ഉണ്ട്. ഔട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജനപങ്കാളിത്തവും അനുവദനീയമാണ്.

സിനിമ, ഇൻഡോർ സ്പോർട്സ്, ഇൻഡോർ ഇവന്‍റുകൾ, കോൺഫറൻസുകൾ എന്നിവയിൽ വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗമുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപെട്ടവർക്കൊപ്പം എത്തുന്ന 12 വയസ്സിൽ താഴെയുള്ളവർക്കും മാത്രമായിരിക്കും പ്രവേശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...