സമൂഹമാധ്യമത്തിൽ ഇറാൻ അനുകൂല പോസ്റ്റ് : ബഹ്റൈനിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ദുബായ്: പൊതു ക്രമസമാധാന നിയമങ്ങൾ ലംഘിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ഉള്ളടക്കം പങ്കുവെച്ചതിന് രണ്ട് പേരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.27-ഉം 37-ഉം വയസ്സുള്ള രണ്ട് വ്യക്തികളെയാണ് ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് പിടികൂടിയത്. രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിൽ ലൈവ് വീഡിയോകളും ദൃശ്യങ്ങളും വ്യക്തിഗത അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. പശ്ചിമേഷ്യൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇറാന് അനുകൂലമായി സംസാരിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തതാണ് കുറ്റമെന്ന് അധികൃതർ വ്യക്തമാക്കി.

പൊതുജന വികാരം ഇളക്കിവിടുന്നതും നിയമവിരുദ്ധവുമായ ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി തുടരുമെന്നും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ബഹ്റൈനിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗികമല്ലാത്ത കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെക്കരുതെന്നും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്...

അയോധ്യ സംഭാവനക്കൊള്ള : ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് നൽകി എസ്‌ഐടി

0
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണ ആരോപണത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ...