മലയാള സിനിമയിലെ കള്ളപ്പണ ഇടപാടുകൾ നടത്തുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ; ബൈജു കൊട്ടാക്കര

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മലയാള സിനിമയില്‍ നടക്കുന്നത് കള്ളപ്പണ ഇടപാടുകളാണെന്നും ട്വന്റി ട്വന്റി എന്ന സിനിമ ചെയ്തുകൊണ്ടാണ് ദിലീപ് സിനിമയില്‍ ആധിപത്യം സ്ഥാപിച്ചതെന്നും ബൈജു കൊട്ടാക്കര. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.’ട്വന്റി ട്വന്റി എന്ന സിനിമ ചെയ്തുകൊണ്ടാണ് ദിലീപ് സിനിമയില്‍ ആധിപത്യം സ്ഥാപിച്ചത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പൊട്ടന്‍ കളിപ്പിച്ചു എന്നാണ് പറയുന്നത്. അതിന് വേറെ കഥകളുണ്ട്. ആ സിനിമ ചെയ്‌തതു മുതല്‍ നിര്‍മ്മാണം,​ വിതരണം,​ തീയേറ്റര്‍,​ സംഘടന ആയാലും എല്ലാ മേഖലയിലും കൈ കടത്തി. ഏതു സംഘടനയുണ്ടോ അതിലെല്ലാം മെമ്പര്‍ഷിപ്പ് എടുക്കും. എന്നിട്ട് കുത്തിത്തിരുപ്പ് ഉണ്ടാക്കി ഓരോ സംഘടനയെയും രണ്ടാക്കും. തന്റെ കൂടെ നില്‍ക്കുന്ന ആളുകളുടെ മുന്നില്‍ പ്രമാണി കളിക്കും.

കൂടെ നില്‍ക്കുന്നവരെ പിടിച്ച്‌ ഓരോ സംഘടനയുടെയും തലപ്പത്ത് ഇരുത്തും. കോടികളുടെ ബിസിനിസാണല്ലോ ഇവിടെ നടക്കുന്നത്. പണത്തിന്റെ ഹുങ്ക് വളരെയധികമാണ്. സിനിമക്കാരുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പണവും കണക്കുകളില്‍ കാണിച്ചിരിക്കുന്ന പണവും തമ്മിലുള്ള അന്തരം മനസിലാകും. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിലെ ഗുല്‍ഷനാണ് മലയാള സിനിമയിലെ കള്ളപ്പണ ഇടപാടുകള്‍ നടത്തികൊണ്ടിരുന്നത്.

അയാള്‍ക്ക് അറിയാത്ത ഭാഷയില്ല. എല്ലാവരുടെയും പണം കളക്‌ട് ചെയ്‌ത് താരങ്ങള്‍ക്ക് ഹവാല വഴി എത്തിച്ചു കൊടുക്കുന്നത് അയാളാണ്. ഗവണ്‍മെന്റിനെ പോലും പറ്റിക്കുന്ന പരിപാടിയാണ്. ബോളിവുഡ് സിനിമ പോലെയാണ് ഇവിടെയും. അവരെ ഒട്ടി നില്‍ക്കുന്നവര്‍ക്ക് മാത്രമേ ഇവിടെ സിനിമയുള്ളൂവെന്നുമാണ് ബൈജു കൊട്ടാരക്കര പറഞ്ഞത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....