അറിവ് പകരാൻ പുസ്തകങ്ങളെക്കാൾ മികച്ച അധ്യാപകനില്ല ; രാജു എബ്രഹാം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : അറിവ് പകരാൻ പുസ്തകങ്ങളെക്കാൾ മികച്ച അധ്യാപകനില്ലെന്ന് മുൻ എം.എൽ.എ. രാജു എബ്രഹാം പറഞ്ഞു. ആഴത്തിലും പരപ്പിലുമുള്ള വായന കുറയുന്നതാണ് സാംസ്‌കാരിക തകർച്ചയ്ക്കും സാമൂഹിക സുരക്ഷക്ക് ഹാനി സംഭവിക്കുന്നതിനും ഒരു പ്രധാന കാരണം. ജില്ലാ എജ്യു.ഫെസ്റ്റ് -പുസ്തകമേള ഭാഗമായി നടന്ന സുരക്ഷാ സെമിനാർ ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതി വൈസ് ചെയർമാൻ എം.എം.ഖാൻ റാവുത്തർ അധ്യക്ഷത വഹിച്ചു.

മല്ലപ്പള്ളി ജോയിന്റ് ആർ.ടി.ഓ. എം.ജി.മനോജ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഐ.നൗഷാദ്, കീഴ്വായ്പൂര് പോലീസ് സബ് ഇൻസ്‌പെക്ടർ പി .പി.മനോജ്, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോർലി ജോസഫ്, സമിതി കോർഡിനേറ്റർ കെ.സതീഷ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സുരേഷ് നവദീപ് ചെയർമാൻ സുരേഷ് ചെറുകര, വൈസ് ചെയർമാൻ പ്രൊഫ. ജേക്കബ് എം.എബ്രഹാം എന്നിവർ പ്രസംഗിച്ചു. എബി മേക്കരിങ്ങാട്ട്, ജിജു വൈക്കത്തുശ്ശേരി, ഇല്യാസ് വായ്പൂര്, അനു കുറിയന്നൂർ, രാജീവ് ഫൈനാർട്സ് എന്നിവർ പങ്കെടുത്തു. മല്ലപ്പള്ളി പ്രസ് ക്ലബ്, ത്രില പഞ്ചായത്തുകൾ എന്നിവയുടെകൂടി സഹകരണത്തിലാണ് ഫെസ്റ്റ് നടത്തുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....