കുടുംബ ബന്ധങ്ങൾ ദൃഢമായാലെ സാമൂഹ്യ പുരോഗതി കൈവരിക്കാനാകു ; ചിറ്റയം ഗോപകുമാർ

For full experience, Download our mobile application:
Get it on Google Play

പന്തളം : കുടുംബ ബന്ധങ്ങൾ ദൃഢമായാലെ സാമൂഹ്യ പുരോഗതി കൈവരിക്കാനാകു എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു .എന്നാൽ തിരക്കേറിയ ജീവിതശൈലിയും ഇന്നത്തെ തലമുറയുടെ താത്പര്യങ്ങളിലുണ്ടായ വ്യത്യാസവും കുടുംബ ബന്ധങ്ങളിൽ പലപ്പോഴും വിള്ളലുകൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. പല വീടുകളിൽ പോലും പരസ്പരം സംസാരിക്കാൻ സമയം ഇല്ലാത്ത സ്മാർട്ട്ഫോൺ മാത്രം നോക്കി അതിലൂടെ അവർ ലോകവിവരങ്ങൾ അറിയുകയും പങ്ക് വെയ്ക്കുകയും ചെയ്യുന്ന സ്ഥിതി ആണിപ്പോൾ. അത് മാറണമെന്നും ബന്ധങ്ങൾ കൂടുതൽ ദൃഢമായാലെ ഉയർച്ച സാധ്യമാവുകയുള്ളു എന്നും ചിറ്റയം കൂട്ടിച്ചേർത്തു.

തുമ്പമൺ മാമ്പിലാലി സഹൃദയ റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് സൈമൺ ജോർജ് അധ്യക്ഷനായിരുന്നു. തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ മുഖ്യപ്രഭാഷണം നടത്തി. സാംകുട്ടി പി ജി, മാത്യു എൻ ഗീവർഗീസ്, എം ടി തോമസ്, കുഞ്ഞുമോൾ വിനു, എം കെ തോമസുകുട്ടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ലോഗോ പ്രകാശനം സിനി ആർട്ടിസ്റ്റ് സജിൻ ജോൺ നിർവ്വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...