പമ്പ പുനരുദ്ധാരണ പദ്ധതി : വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിഭാവനം ചെയ്ത പമ്പ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നദീ തീരത്ത് വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. റാന്നി അങ്ങാടി പഞ്ചായത്ത് തല ഉദ്ഘാടനം മുൻ എം.എൽഎയും ജൈവ വൈവിധ്യ ബോർഡ് ജില്ലാ ഉപദേശക സമിതി അംഗവുമായ രാജു എബ്രഹാം നിർവഹിച്ചു. ജൈവ വൈവിധ്യ ബോർഡിന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ലഭിച്ച തുക ഉപയോഗിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നേതൃത്വത്തിലാണ് പമ്പാ പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി പതിനായിരം രാമച്ചതൈകളും നദീ തീരസംരക്ഷണത്തിന് അനുയോജ്യമായതുമായ 2000 വൃക്ഷ തൈകളും നട്ടുപിടിപ്പിക്കും. പഞ്ചായത്തിലെ തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തി ജനപങ്കാളിത്തത്തോടെയുള്ള തൈ സംരംക്ഷണ, പരിപാലനവും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് രാജു എബ്രഹാം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. സതീഷ് കുമാർ അധ്യക്ഷതവഹിച്ചു.

ജില്ലാ പഞ്ചായ അംഗം ജെസി അലക്സ് , ബ്ളോക്ക് പഞ്ചായത്ത് അംഗം എം.എസ് സുജ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി.സുരേഷ്, ഷൈനി മാത്യൂസ്, ബിച്ചു ആൻഡ്രൂസ്, രാധാകൃഷ്ണൻ , ജലജ രാജേന്ദ്രൻ , ജെവിൻ കാവുങ്കൽ, രാഷ്ട്രീയ പാർട്ടി ഭാരവാഹികളായ നിസാംകുട്ടി, കെ. ജി രാജീവ്, സമദ് മേപ്രത്ത്, ശ്രീനി ശാസ്താംകോവിൽ, ബൈജു മാത്യു, എൻ.ആർ.ഇ.ജി.എസ് ഓവർസിയർ ഖമറുന്നീസ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....