റാന്നി : വെച്ചൂച്ചിറ പഞ്ചായത്തിലെ ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ആരംഭിക്കുന്ന തെറാപ്പി സെന്റർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രാജി വിജയകുമാർ, എണ്ണൂറാംവയൽ സി എം എസ് സ്കൂൾ ലോക്കൽ മാനേജർ റവ. സോജീ വി. ജോൺ, സാബു പുല്ലാട്ട്, ഷൈനു ചാക്കോ, എസ്.ദീപ, രാജശ്രീ, അഞ്ജന രഞ്ജിത് എന്നിവർ പ്രസംഗിച്ചു. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്‌കൂളിലാണ് തെറാപ്പി സെന്റർ പ്രവർത്തിക്കുന്നത്. വെച്ചൂച്ചിറ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ 48 കുട്ടികൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. സമഗ്ര ശിക്ഷ കേരളം റാന്നി ബി. ആർ. സി യുടെ നേതൃത്വത്തിലാണ് തെറാപ്പി സെന്ററിന്റെ പ്രവർത്തനം.
തെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment



























