വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഇനി ഒരു ഹാന്‍ഡ് ബാഗ് മാത്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് കൈയില്‍ കൊണ്ടു പോകാവുന്ന ഹാന്‍ഡ് ബാഗുകളുടെ എണ്ണം ഒന്നായി കുറച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും സുരക്ഷാ ഭീഷണി കണക്കിലെടുത്തുമാണ് തീരുമാനം. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്പനികള്‍ക്ക് നല്‍കി.
രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനങ്ങള്‍ക്കുമാണ് പുതിയ നിയമം ബാധകം. ലേഡീസ് ബാഗ് ഉള്‍പ്പെടെ ഒന്നില്‍ കൂടുതല്‍ ബാഗുകള്‍ കൈയില്‍ കരുതാന്‍ ഒരു യാത്രക്കാരെയും അനുവദിക്കരുതെന്നാണ് നിര്‍ദേശം.

നിലവില്‍ വിമാനത്താവളങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിലേക്ക് ഒരു യാത്രക്കാരന്‍ ശരാശരി 2-3 ബാഗുകള്‍ വരെ കൊണ്ടുപോകുന്നുണ്ട്. ഇത് ക്ലിയറന്‍സ് സമയം വര്‍ധിക്കാനും തിരക്ക് കൂടി യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. ഒരു ഹാന്‍ഡ് ബാഗ് മാത്രമേ കൈയില്‍ കരുതാന്‍ പാടുള്ളുവെന്ന വിവരം യാത്രക്കാരെ അറിയിക്കാന്‍ ടിക്കറ്റുകളിലും ബോര്‍ഡിങ് പാസുകളിലും ഇതിനുള്ള നിര്‍ദേശം നല്‍കണം. ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്ക് സമീപവും മറ്റും പുതിയ നിയമം സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ ബാനര്‍, ബോര്‍ഡ് തുടങ്ങിയ സ്ഥാപിക്കാന്‍ വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ നിര്‍ദേശം നല്‍കണമെന്നും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയുടെ ഉത്തരവില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസ് കഥാപാത്രങ്ങൾക്ക് വേറിട്ട മുഖം നൽകിയ നടൻ രാജശേഖരൻ അന്തരിച്ചു

0
കോട്ടയം : മലയാള സിനിമയിൽ പോലീസ് കഥാപാത്രങ്ങൾക്ക് വേറിട്ട മുഖം നൽകിയ...

നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ സംഭാഷണത്തെ അപകീർത്തികരമായി പ്രചരിപ്പിച്ചുവെന്ന് കെ.എൻ. ബാലഗോപാൽ

0
ന്യൂഡൽഹി: നിയമസഭാ സമ്മേളന കാലയളവിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ...

ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

0
മൈസൂരു : സ്വരമാധുരിയുടെ ജാനകി യുഗം അവസാനിച്ചു. തെന്നിന്ത്യൻ വാനമ്പാടിക്ക് നെഞ്ചുരുകി...

ടിവികെയെ ഇന്‍ഡ്യ’ മുന്നണിയുടെ ഭാഗമാക്കാനുള്ള വിസികെയുടെ മധ്യസ്ഥശ്രമങ്ങൾ പരസ്യമായി തള്ളി ഡിഎംകെ

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) ദേശീയ...