മകള്‍ക്ക് എം.ബി.ബി.എസ് ലഭിച്ച സന്തോഷം പങ്കുവെച്ച് നടന്‍ ബൈജു

For full experience, Download our mobile application:
Get it on Google Play

മലയാളി സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളിലൊരാളാണ് ബെെജു സന്തോഷ്. ബാല താരമായെത്തി ഇപ്പോഴും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടൻ. ഇടക്കൊരു ഇടവേളയെടുത്തെങ്കിലും തിരിച്ചുവരവില്‍ ഇരുകെെയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ബെെജുവിനെ സ്വീകരിച്ചത്. സിനിമയ്ക്ക് പുറത്തെ ജീവിതത്തിലെ ബെെജുവിന്റെ സമീപനങ്ങളും ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മകളുടെ വിജയത്തെക്കുറിച്ച് പറയുകയാണ് ബൈജു.

എന്റെ മകൾ ഐശ്വര്യ സന്തോഷിനു ഡോക്ടർ സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും എംബിബിഎസ്‌ ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു- ബൈജു സോഷ്യൽ മീഡിയയിൽ കുറിച്ചു. അടുത്തിടെയാണ് മകൾ ഹൗസ് സർജൻസി ചെയ്യുന്ന വിവരം ബൈജു പങ്കുവെച്ചത്. കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നാണ് ഐശ്വര്യ ഹൗസ് സർജൻസി പൂർത്തിയാക്കിയത്. ബൈജുവിന്റെ മകൻ ലോകനാഥ് പ്ലസ് ടുവിന് പഠിക്കുന്നു. വീട്ടുകാർ എല്ലാവരും സിനിമ കാണും. താൻ സിനിമ കാണുന്നത് കുറവെന്നും ബൈജു പറഞ്ഞിരുന്നു. രണ്ടുമക്കളും നന്നായി പഠിക്കുമെന്നും ബൈജു തുറന്നുപറഞ്ഞിരുന്നു. ജീവിതത്തിൽ ഉണ്ടായ മോശം കൂട്ടുകെട്ടലുകളെക്കുറിച്ചും ബൈജു അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.

ഒതുങ്ങി ജീവിക്കേണ്ട സമയത്ത് ഒതുങ്ങി ജീവിക്കണം. നമ്മൾ ഈ ആവശ്യം ഇല്ലാത്ത കാര്യത്തിലൊക്കെ പോയി ചീത്തപ്പേര് കിട്ടി കഴിഞ്ഞാൽ മാറില്ല. നമ്മുടെ കൂടെ ഉള്ള ആളായിരിക്കും ഒരു പണി ഒപ്പിക്കുന്നത്. പക്ഷെ പേര് കിട്ടുന്നത് നമുക്കും. എനിക്ക് അനുഭവം ഉള്ളതാണ്. ഞാൻ അതൊക്കെ കൊണ്ടാണ് ജീവിതത്തിൽ കുറെ ഒതുങ്ങിയത്. പിന്നെ പിള്ളേരൊക്കെ വലുതായില്ലേ. ഇനി ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് നിക്കണോ. ഒരു കാര്യോം ഇല്ലാത്ത കാര്യങ്ങൾ ആണ് എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റിൽ ആൾമാറാട്ടം തടയാൻ വിചിത്ര ഉത്തരവ് ; എല്ലാ മെഡിക്കൽ കോളജുകളിലെയും വിദ്യാർത്ഥികൾ ഇന്ന്...

0
ദില്ലി: നീറ്റ് പുന:പരീക്ഷ നടക്കുന്നതിനാൽ എല്ലാ മെഡിക്കൽ കോളജുകളിലെയും വിദ്യാർത്ഥികൾ ഇന്നും...

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ; യുവാക്കൾക്ക് യോ​ഗ നിർദേശങ്ങളുമായി നരേന്ദ്രമോദി

0
ദില്ലി: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളിൽ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി...

ഇറാന്‍-യുഎസ് നിര്‍ണായക ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍

0
ബേണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം പൂർണമായും അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാനും...

പന്തീരാങ്കാവ് ടോൾ പ്ലാസയിലൂടെ കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം ഈടാക്കിയതായി പരാതി

0
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിലൂടെ കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം...