മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത കേസിലെ പ്രതിയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ മലയാറ്റൂര്‍ സ്വദേശി കാര രതീഷ് സിനിമാ സെറ്റ് തകര്‍ത്തതുള്‍പ്പെടെ പ്രതിയായതോടെയാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരിക്കുന്നത്. മിന്നല്‍ മുരളിയെന്ന സിനിമയുടെ കാലടിയിലെ സെറ്റ് തകര്‍ത്ത കേസിലടക്കം ഇയാള്‍ പ്രതിയാണെന്നും ജാമ്യം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.

അങ്കമാലിയിലെ ഒരു വധശ്രമക്കേസില്‍ കാര രതീഷിനെ 2017 ഒക്ടോബര്‍ 31 ന് പറവൂര്‍ സെഷന്‍സ് കോടതി പത്തു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ അപ്പീലിനൊപ്പം നല്‍കിയ ജാമ്യം പരിഗണിച്ച്‌ 2018 മാര്‍ച്ച്‌ 21 ന് ഹൈക്കോടതി ജാമ്യം നല്‍കി. പുറത്തിറങ്ങി വീണ്ടും നിരവധി കേസുകളില്‍ പ്രതിയായതോടെയാണ് ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനത്തൊട്ടാകെ ഇയാള്‍ക്കെതിരെ 27 കേസുകള്‍ നിലവിലുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...