കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; നാല് പ്രതികള്‍ക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിൽ പ്രസിഡന്റ് കെ കെ ദിവാകരനടക്കം നാല് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി. ഭരണസമിതിയംഗങ്ങളായ ചക്രംപിള്ളി ജോസ്, വി.കെ. ലളിതന്‍, എന്‍. നാരായണന്‍ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റു മൂന്നുപേര്‍. ജസ്റ്റിസ് വി. ഷേര്‍സിയാണ് ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യവുമാണ് വ്യവസ്ഥ.

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടിയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് ഗുരുതര ക്രമക്കേടുകളെന്ന് സഹകരണ വകുപ്പ് നിയോഗിച്ച ഒമ്പഗ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന പതിമൂന്നംഗ ഭരണ സമിതി അംഗങ്ങള്‍ക്കും തട്ടിപ്പില്‍ ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യപ്രതി ടി.ആര്‍ സുനില്‍ കുമാര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത് കേസില്‍ നിര്‍ണായക വഴിത്തിരിവായി. തൃശൂരില്‍ നിന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് ഇവര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...