മകൾക്കൊപ്പം താമസിച്ചാല്‍ വികലാംഗയാകുമെന്ന് ജ്യോത്സ്യൻ ; മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : വികലാംഗയായ മകള്‍ക്കൊപ്പം താമസിച്ചാല്‍ കയ്യും കാലും നഷ്ടപ്പെടുമെന്ന ജോത്സ്യന്‍റെ വാക്ക് വിശ്വസിച്ച വീട്ടമ്മ മകളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ അപ്പനായകപാളയത്തെ തുടിലയല്ലൂരിലാണ് സംഭവം. ധനലക്ഷ്മി എന്ന 58 കയറിയാണ് മകള്‍ സുകന്യ (30) നെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ധനലക്ഷ്മി കഴിഞ്ഞ ദിവസം ജോത്സ്യനെ കണ്ടിരുന്നു.

വികാലംഗയായ മകള്‍ക്കൊപ്പം താമസിച്ചാല്‍ അമ്മയുടെ കയ്യും കാലും നഷ്ടമാകുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞു. ഇത് വിശ്വസിച്ച ധനലക്ഷി ചൊവ്വാഴ്ച ശരവണപ്പെട്ടിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന തന്‍റെ മകനെ വിളിച്ച്‌ കാര്യം ഇക്കാര്യം പറഞ്ഞു. താന്‍ കൂടി വികാലാംഗയായാല്‍ മറ്റുള്ളവര്‍ക്ക് ഇരുവരും ബാധ്യതയാകുമെന്നും അതിനാല്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്നും മകനെ അറിയിക്കുകയായിരുന്നു.

എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്നും ഇത്തരം കാര്യങ്ങള്‍ ആലോചിച്ച്‌ ദു:ഖിക്കരുതെന്നും മകന്‍ അമ്മയെ പറഞ്ഞ് ആശ്വസിപ്പിച്ചു. അടുത്ത ദിവസം താന്‍ വീട്ടിലേക്ക് വരാമെന്നും മകന്‍ ശശികുമാര്‍ അമ്മയെ അറിയിച്ചു. തുടര്‍ന്ന് അടുത്ത ദിവസം ശശികുമാര്‍ അമ്മയെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.

നിരന്തരമായി വിളിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെ ശശികുമാര്‍ അയല്‍വാസിയുടെ ഫോണിലേക്ക് വിളിക്കുകയായിരുന്നു. ശശികുമാര്‍ ആവശ്യപ്പെട്ട പ്രകാരം വീട്ടിലെത്തിയ അയല്‍വാസി ധനലക്ഷ്മിയെ തൂങ്ങി മരിച്ച നിലയിലും മകളെ വിഷം കഴിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ തടിയല്ലൂര്‍ പോലീസ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മകള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാവ് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...