ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​കൊ​ണ്ടു പോ​യ കേ​സ് ; നീ​തു​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ഗാ​ന്ധി​ന​ഗ​ര്‍ : കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേജി​ല്‍ നി​ന്നും ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​കൊ​ണ്ടു പോ​യ കേ​സി​ല്‍ പി​ടി​യി​ലാ​യ നീ​തു​വി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ഏ​റ്റു​മാ​നൂ​ര്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. നീ​തു​വി​നെ 14 ദി​വ​സം ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത​തു സു​ഹൃ​ത്തി​നൊ​പ്പം ജീ​വി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണെന്നാണ് നീതു പോലീസിന് നല്‍കിയ മൊഴി. സു​ഹൃ​ത്ത് ഇ​ബ്രാ​ഹിം ബാ​ദു​ഷാ​യു​മാ​യു​ള്ള ബ​ന്ധം ത​ക​രാ​തി​രി​ക്കു​ന്ന​തി​നാ​യി​ട്ടാ​യി​രു​ന്നു കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ വാ​ര്‍​ഡി​ല്‍ എ​ത്തി കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത് ഹോ​ട്ട​ലി​ല്‍ എ​ത്തി​യ നീ​തു ആ​ദ്യം ചെ​യ്ത​തു കു​ഞ്ഞി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ സു​ഹൃ​ത്ത് ഇ​ബ്രാ​ഹിം ബാ​ദു​ഷാ​യ​ക്കു അ​യ​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ഇ​ബ്രാ​ഹിം ബാ​ദു​ഷ​യെ​യും അ​യാ​ളു​ടെ കു​ടും​ബ​ത്തെ​യും നീ​തു​രാ​ജ് വി​ഡി​യോ കോ​ള്‍ ചെ​യ്തു.

താ​ന്‍ പ്ര​സ​വി​ച്ച കു​ഞ്ഞാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണു ഫോ​ട്ടോ അ​യ​ച്ചു കൊ​ടു​ത്ത​ത്. കു​ഞ്ഞി​നെ സ്വ​ന്തം കു​ട്ടി​യാ​യി വ​ള​ര്‍​ത്താ​ന്‍ ത​ന്നെ​യാ​യി​രു​ന്നു നീ​തു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്താ​ണ്. നീ​തു ര​ണ്ടു വ​ര്‍​ഷ​മാ​യി ഇ​ബ്രാ​ഹി​മു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണ്. ഇ​വ​ര്‍ ടി​ക് ടോ​ക് വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. വി​വാ​ഹ മോ​ചി​ത​യാ​ണെ​ന്നാ​ണ് നീ​തു സു​ഹൃ​ത്തി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...