പൂനെ അപകടം; 17 കാരന്റെ ജാമ്യം റദ്ദാക്കി , ജുവനൈല്‍ ഹോമിലേക്ക് അയക്കും

For full experience, Download our mobile application:
Get it on Google Play

പൂനെ: മഹാരാഷ്ട്രയില്‍ ആഡംബരക്കാര്‍ ഇടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ 17കാരന്റെ ജാമ്യം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് റദ്ദാക്കി. അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ ജാമ്യം നല്‍കുകയും ഉപന്യാസം എഴുതാന്‍ വ്യവസ്ഥ വെക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്ന് ജൂണ്‍ 5 വരെ ജുവനൈല്‍ ഹോമിലേയ്ക്ക് അയച്ചു. വ്യക്തിഗത ബോണ്ട്, റോഡ് സുരക്ഷയെക്കുറിച്ചുള്ള 300 വാക്കുകളുള്ള ഉപന്യാസം എന്നിവയ്ക്ക് പുറമെ, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കാനും എല്ലാ നിയമങ്ങളും ചട്ടങ്ങളും പഠിച്ച് അവതരിപ്പിക്കാനുമായിരുന്നു ജാമ്യ വ്യവസ്ഥ. പ്രായപൂര്‍ത്തിയായതായി പരിഗണിച്ച് ശിക്ഷ നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കില്‍ ഇക്കാര്യം പിന്നീട് പരിഗണിക്കുമെന്നും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വ്യക്തമാക്കി.

പുലര്‍ച്ചെ 2.15 ഓടെ, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ആഘോഷിക്കാന്‍ പൂനെയിലെ രണ്ട് പബ്ബുകളില്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച കൗമാരക്കാരന്‍ കല്യാണി നഗര്‍ ഏരിയയിലെ 24 കാരായ രണ്ട് ഐടി പ്രൊഫഷണലുകളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 17 വയസ്സും 8 മാസവും പ്രായമുള്ള കൗമാരക്കാരന് വാഹനമോടിക്കാനുള്ള നിയമപരമായ പ്രായത്തില്‍ നിന്ന് നാല് മാസം കുറവാണ്. പോലീസുകാര്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ സാഹചര്യവും ഒരുക്കി നല്‍കിയെന്നാരോപിച്ച് പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡ്യൂട്ടി പൂർത്തിയാക്കാതെ ബസിൽ നിന്നിറങ്ങിപ്പോയെന്ന വിവാദത്തിൽ വിശദീകരണവുമായി ജീവനക്കാരി

0
മൂന്നാർ: കോട്ടയം – മൂന്നാർ സർവീസിനിടയിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർ...

ഇറാന്‍ യുദ്ധം യുഎസിനെ ദുര്‍ബലമാക്കിയതായി റിപ്പോര്‍ട്ട്

0
വാഷിംഗ്ടണ്‍ : ഇറാന്‍-യുഎസ് സംഘര്‍ഷം യുദ്ധത്തിലേക്ക് വീണ്ടും വഴി മാറിയാല്‍ അമേരിക്ക...

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ...

വിയറ്റ്നാമിലെ ബോട്ടപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

0
തിരുവനന്തപുരം: വിയറ്റ്നാമിലെ ബോട്ടപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്-...