Sunday, June 16, 2024 7:17 pm

രാജീവ്‌ ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി – ഒഐസിസി

For full experience, Download our mobile application:
Get it on Google Play

മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്‌ പ്രസിഡന്റും ആയിരുന്ന രാജീവ്‌ ഗാന്ധിയാണ് ആധുനിക ഇന്ത്യയുടെ ശില്പി എന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്‌ ഗാന്ധിയുടെ മുപ്പത്തിമൂന്നാമതു രക്തസാക്ഷിദിന വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജ്യത്തെ ജനങ്ങളുടെ പട്ടിണിമാറ്റാനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും കാർഷിക – വ്യവസായിക മേഖല പുഷ്ടിപെടുത്തുവാനും ഉള്ള പദ്ധതികൾ ആണ് രാജ്യത്ത് ആരംഭിച്ചത് എങ്കിൽ രാജീവ്‌ ഗാന്ധി ശാസ്ത്ര – സാങ്കേതിക മേഖലയിലും ടെലികമ്യുണിക്കേഷൻ മേഖയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ആണ് നേതൃത്വം നൽകിയത്. ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന ശാസ്ത്ര – സാങ്കേതിക മേഖലയിലെ വളർച്ചക്ക് എല്ലാം രാജീവ്‌ ഗാന്ധിയോട് നമ്മുടെ രാജ്യം കടപ്പെട്ടിരിക്കുന്നു. കൂടാതെ പതിനെട്ടുവയസ് തികഞ്ഞ ആളുകൾക്ക് എല്ലാം വോട്ടവകാശം, ജവഹർ നവോദയ സ്കൂളുകളുടെ ആരംഭം അടക്കം വിദ്യാർത്ഥി കളുടെയും യുവാക്കളുടെയും സ്വപ്നങ്ങൾ യഥാർത്ഥമാക്കാൻ നേതൃത്വം നൽകിയ നേതാവ് ആയിരുന്നു രാജീവ്‌ ഗാന്ധി. പഞ്ചായത്തീരാജ്‌ – നഗരപാലീക ബില്ല് അവതരിപ്പിച്ചു കൊണ്ട് നമ്മുടെ ഗ്രാമങ്ങളിലേക്ക് അധികാരവും സമ്പത്തും നൽകി നമ്മുടെ ഗ്രാമങ്ങയുടെ വികസനം യഥാർത്ഥമാക്കാൻ അക്ഷീണം പ്രയത്നിച്ച നേതാവ് ആയിരുന്നു രാജീവ്‌ ഗാന്ധി എന്നും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം ഉത്ഘാടനം ചെയ്തു. ഒഐസിസി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം. എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക്തോട്, വൈസ് പ്രസിഡന്റ്‌ മാരായ ചെമ്പൻ ജലാൽ, ജവാദ് വക്കം, ഗിരീഷ് കാളിയത്ത്, നസീo തൊടിയൂർ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒഐസിസി ജില്ലാ പ്രസിഡന്റ്‌മാരായ ജാലിസ് കെ. കെ,അലക്സ്‌ മഠത്തിൽ,പി. ടി ജോസഫ്, സന്തോഷ്‌ നായർ, ജലീൽ മുല്ലപ്പള്ളി, റംഷാദ് അയിലക്കാട്, സിജു പുന്നവേലി, ഷാജി പൊഴിയൂർ, ഒഐസിസി നേതാക്കളായ ജോയ് ചുനക്കര, രഞ്ചൻ കേച്ചേരി, രജിത് മൊട്ടപ്പാറ, ജോയ് എം ഡി, രഞ്ജിത്ത് പടിക്കൽ, ഷിബു ബഷീർ, ബൈജു ചെന്നിത്തല, നിജിൽ രമേശ്‌, ഷിബു എബ്രഹാം, സലാം, കുഞ്ഞ് മുഹമ്മദ്‌, രാധാകൃഷ്ണൻ മാന്നാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടിങ് യന്ത്രങ്ങള്‍ ബ്ലാക്ക് ബോക്സ് ; പരിശോധിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുല്‍

0
ന‍ൃൂഡൽഹി : ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ബ്ലാക്ക് ബോക്സെന്ന് കോൺഗ്രസ്‌ നേതാവ്...

അമിതമായി പൊറോട്ട തിന്ന അഞ്ച് പശുക്കൾ ചത്തു

0
കൊല്ലം: കൊല്ലം വെളിനല്ലൂരിൽ അമിതമായി പൊറോട്ട തിന്നതിനെ തുടർന്ന് അഞ്ച് പശുക്കൾ...

ഡല്‍ഹിയില്‍ അത്യുഷ്ണം തുടരുന്നു ; 18 വരെ ഓറഞ്ച് അലര്‍ട്

0
ഡല്‍ഹി : ഡല്‍ഹിയില്‍ അത്യുഷ്ണം തുടരുന്നു. ഇന്നലെ ശരാശരി 45 ഡിഗ്രിയാണ്...

ശരീരത്തിലെ അമിത കൊഴുപ്പ് അകറ്റും ; പ്രമേഹ​ സാധ്യത കുറയ്ക്കും – ചിയ സീഡ്...

0
ധാരാളം പോഷക​ഗുണങ്ങൾ ചിയ സീഡിൽ അടങ്ങിയിരിക്കുന്നു. ഫൈബറും കാത്സ്യവും സിങ്കും അയേണും...