വധശ്രമ കേസിൽ ബിജെപി കൗൺസിലർ സുഗതൻ്റെ ജാമ്യാപേക്ഷ തള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വധശ്രമ കേസിൽ കൗൺസിലർ സുഗതൻ്റെ ജാമ്യപേക്ഷ തള്ളി. വീട്ടിൽ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം തള്ളിയത്. കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് സു​ഗതനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുെവെച്ച് വെടിയുതിർത്ത് സംഘർഷാന്തരീക്ഷത്തിലാണ് കൗൺസിലറെ കസ്റ്റഡിയിലെടുത്തത്. വാഴോട്ടുകോണം കൗൺസിലർ ആണ് സു​ഗതൻ. വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സുഗതൻ . ഈ കേസിൽ ഹൈക്കോടതി സു​ഗതന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടർന്ന് ഇയാൾ വട്ടിയൂർക്കാവ് എസ്എച്ച്ഒയ്ക്കു മുന്നിൽ കീഴടങ്ങേണ്ടതായിരുന്നു. എന്നാൽ, സുഗതൻ ഹാജരായില്ല. തുടർന്ന് വട്ടിയൂർക്കാവിലുള്ള വീട്ടിൽ നിന്നും സു​ഗതനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ പോലീസിനെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. ഈ കേസിലും സുഗതന് കോടതി ജാമ്യം നല്‍കിയില്ല.

വട്ടിയൂർക്കാവ് പോലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലൈ 17ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. ഈ കേസുകൾ എല്ലാം നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി....

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...