ലക്നൗ : യുപിയില്‍ തെരുവുകാള സ്‌കൂട്ടറില്‍ ഇടിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. പ്രാദേശിക ബജ്റംഗ്ദള്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രഖര്‍ ശുക്ലയാണ് മരിച്ചത്. രണ്ട് കാളകള്‍ തമ്മിലുള്ള പോരിനിടെ പ്രഖര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് നേരെ കാളകള്‍ ആക്രമിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ പോകവെ പാര്‍ക്കിന് സമീപം വച്ചാണ് അപകടം. കാളകളിലൊന്ന് പ്രഖറിന്റെ സ്‌കൂട്ടറിന് മുന്നിലേക്ക് ചാടുകയായിരുന്നു. പിന്നാലെ സ്‌കൂട്ടറില്‍ ഇടിച്ചുവീണു. അപകടം നടന്നയുടന്‍ തന്നെ പ്രഖറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രാദേശിക പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മൃഗങ്ങള്‍ ധാരാളമുണ്ടെന്നും ഇവയെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നുമാണ് ആരോപണം. കാണ്‍പൂരില്‍ തെരുവ് മൃഗങ്ങള്‍ വാഹനത്തിന് കുറുകെ ചാടി ഇതിന് മുന്‍പും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























