തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സമയം; ആര്യാടനെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന് കെ.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ച ആര്യാടൻ ഷൌക്കത്തിനെതിരെ കടുത്ത നടപടി എടുക്കാനുള്ള സാഹചര്യമല്ലെന്ന് കെ.മുരളീധരൻ എം.പി. പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സമയമാണെന്നും മലപ്പുറത്ത് ഉണ്ടാകുന്ന സംഘർഷങ്ങൾ ഘടക കക്ഷികൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു. “ഫലസ്തീൻ വിഷയത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഔദ്യോഗിക പരിപാടി നടത്തി. എന്നിട്ടും മറ്റൊരു റാലി നടത്തിയത് വിഭാഗീയ പ്രവർത്തനമായാണ് പാർട്ടി കണ്ടത്. അതുകൊണ്ടാണ് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതും. അത് ലംഘിച്ചത് ശരിയായില്ല. ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി ഉണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് കരുതുന്നത്.

മലപ്പുറത്ത് ഉണ്ടാകുന്ന സംഘർഷങ്ങൾ ഘടക കക്ഷികൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ട് ഷൗക്കത്ത് വിചാരിച്ചാൽ ഇത് പരിഹരിക്കാൻ കഴിയും. കോൺഗ്രസ് വിട്ട് പോയവരുടെ അവസ്ഥ ഷൗക്കത്തിന് നന്നായി അറിയാം. ആര്യാടൻ മുഹമ്മദിന്റെ മകൻ സ്വതന്ത്ര വേഷം കെട്ടി ഒരു എംഎൽഎ സ്ഥാനത്തിന് വേണ്ടി പോകില്ലെന്ന് ഉറപ്പുണ്ട്. ഷൗക്കത്തിന് പിന്നിൽ ഉറപ്പുള്ള കൈയുള്ളപ്പോൾ മറ്റു ചിഹ്നങ്ങൾ തേടേണ്ട ആവശ്യമില്ല”. ഷൗക്കത്തിന് കെപിസിസി ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതോടെ പൊന്നാനിയിൽ മത്സരിപ്പിക്കാൻ സിപിഎം സ്വതന്ത്രരെ തേടുന്നുവെന്നും ആര്യാടൻ ഷൗക്കത്തിനെ പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്കം അവഗണിച്ച് കാറോടിച്ചു; പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവതിയും മക്കളും മരിച്ചു

0
അഹല്യനഗര്‍: മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്‍മക്കളും മരിച്ചു. യവത്മാല്‍...

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...

ജീവനക്കാരിയുടെ പരാതി; പൊലീസിന് മുമ്പാകെ കീഴടങ്ങി ആൽബിൻ മാത്യു.

0
ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍...

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...