ഹരിയാന തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നൂഹ് വർഗീയകലാപത്തിലെ പ്രതി ബിട്ടു ബജ്രംഗി

For full experience, Download our mobile application:
Get it on Google Play

ചണ്ഡീ​ഗഢ്:​ നൂഹ് വർഗീയകലാപത്തിലെ പ്രതിയും ​ഗോരക്ഷാ ​ഗുണ്ടയുമായ ​ബജ്രം​ഗ്ദൾ നേതാവ് ബിട്ടു ബജ്‌റംഗി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഫരീദാബാദ് എൻ.ഐ.ടി മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായാണ് ബിട്ടു ബജ്‌റംഗി മത്സരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഒക്ടോബർ അ‍ഞ്ചിനാണ് ഹരിയാന തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ. 2023 ജൂലൈയിൽ ഹരിയാനയിലെ നൂഹിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് കലാപ- ആക്രമണ കുറ്റങ്ങൾക്ക് അറസ്റ്റിലായ പ്രതിയാണ് ബിട്ടു ബജ്റം​ഗി. പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഫരീദാബാദിൽ ഒരു യുവാവിനെ പോലീസ് ഉദ്യോ​ഗസ്ഥർക്കു മുന്നിലിട്ട് ആക്രമിച്ച സംഭവത്തിൽ ഇയാൾക്കെതിരെ വീണ്ടും പോലീസ് കേസെടുത്തിരുന്നു.

നൂഹിലെ വർ​ഗീയ കലാപവുമായി ബന്ധപ്പെട്ട് 2023 ആ​ഗസ്റ്റ് 15നാണ് ബിട്ടു ബജ്റം​ഗിയെ പോലീസ് അറസ്റ്റ് ചെയ്തത്. ബജ്‌റംഗിയും സഹായി മോനു മനേസറും നൂഹിൽ വർഗീയ സംഘർഷം ആളിക്കത്തിക്കാൻ പ്രകോപനപരമായ വീഡിയോകൾ പുറത്തുവിട്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ആ​ഗസ്റ്റ് 30ന് ഇയാൾക്ക് ജാമ്യം ലഭിച്ചു. നൂഹിൽ കഴിഞ്ഞവർഷം ജൂലൈ 31നുണ്ടായ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ ബജ്‌റംഗ്ദൾ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 230 പേരെ നൂഹ് പോലീസും 79 പേരെ ഗുരുഗ്രാം പോലീസും അറസ്റ്റ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...