മാന്നാർ : ബേക്കറിയിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവായി. തുറന്നു പ്രവർത്തിച്ച ബേക്കറി ആരോഗ്യ വകുപ്പ് അധികൃതർഅടപ്പിച്ചു. പരുമല ജങ്ഷന് വടക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ബേക്കറിയിലെ ജീവനക്കാരനാണ് കോവിഡ് പോസിറ്റീവായത്. രോഗവിവരം മറച്ചുവെച്ച് വ്യാപാരം നടത്തുന്നതായി ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാന്നാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സാബു സുഗതന്റെ നിർദ്ദേശ പ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ റെജി ഡെയിൻസിയുടെ നേതൃത്വത്തിൽ എം.പി സുരേഷ് കുമാർ, അബു ഭാസ്ക്കർ എന്നിവരെത്തി ബേക്കറി അടപ്പിച്ചു. മാന്നാർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി.
ജീവനക്കാരന് കോവിഡ് പോസിറ്റീവായത് മറച്ചുവെച്ച് കച്ചവടം ; ബേക്കറി അടപ്പിച്ചു
RECENT NEWS
Advertisment