Tuesday, June 11, 2024 5:51 pm

ക​ല്ലാ​യി​ലെ ബേ​ക്ക​റിയിൽ തീപിടുത്തം ; ലക്ഷങ്ങളുടെ നഷ്ടം

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്​: ക​ല്ലാ​യി​ലെ ബേ​ക്ക​റി​ക്ക്​ തീ​പി​ടി​ച്ച സംഭവത്തില്‍​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ ന​ഷ്ടം. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള ​കൊ​ളം​ബോ ബേ​ക്ക​റി​ക്കാ​ണ്​ അഗ്നിബാധയുണ്ടായത്. വേ​ങ്ങേ​രി സ്വ​​ദേ​ശി പി.​ടി. ഫ​​ക്രു​ദ്ദീ​​ന്റേ​താ​ണ്​ സ്ഥാ​പ​നം.കഴിഞ്ഞ ദിവസം പു​ല​ര്‍​ച്ച ര​​ണ്ടോ​ടെ ബേ​ക്ക​റി​യി​ല്‍​നി​ന്ന്​ പു​ക​വ​രു​ന്ന​തു​ ക​ണ്ട ഇ​ഖ്​​റ ക​മ്യൂ​ണി​റ്റി ക്ലി​നി​ക്കി​ലെ പി.​ആ​ര്‍.​ഒ റ​സാ​ഖ്​ അ​ഗ്​​നി​സു​ര​ക്ഷ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തുടര്‍ന്ന് മീ​ഞ്ച​ന്ത സ്​​റ്റേ​ഷ​നി​ല്‍​നി​ന്നു​ള്ള ര​ണ്ട് യൂ​ണി​റ്റ് എ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്.കടയ്ക്കകത്ത് ഉണ്ടായിരുന്ന ര​ണ്ട്​ ഗ്യാ​സ്​ സി​ലി​ണ്ട​റും ഡീ​സ​ല്‍ കാ​നും ഉ​ട​ന്‍ മാ​റ്റി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. തീ​പി​ടി​ത്ത​മു​ണ്ടാ​യ​തോടെ കെ.​എ​സ്.​ഇ.​ബി​യി​ല്‍ അ​റി​യി​ച്ച്‌​ ​വൈ​ദ്യു​തി ബ​ന്ധം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബേ​ക്ക​റി സാ​ധ​ന​ങ്ങ​ളും ജ​ന​റേ​റ്റ​ര്‍, ഫ്രി​ഡ്ജ്, കൂ​ള​ര്‍, കാ​ബി​ന​റ്റു​ക​ള്‍, റാ​ക്കു​ക​ള്‍ എ​ന്നി​വ​യു​മെ​ല്ലാം ക​ത്തി​യ​മ​ര്‍​ന്നി​ട്ടു​ണ്ട്.​ പ്രാ​ഥ​മി​ക​ കണക്കുകള്‍ അനുസരിച്ച്‌ ഏ​ക​ദേ​ശം ആ​റു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കി​യ​ത്. ഷോ​ര്‍​ട്ട്​ സ​ര്‍​ക്യൂ​ട്ടാ​ണ്​ തീ​പി​ടി​ത്ത കാ​ര​ണ​മെ​ന്നാ​ണ്​ നി​ഗ​മ​നം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

55 കി.മീ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത ; മത്സ്യബന്ധനത്തിന് പോകരുതെന്ന്...

0
തിരുവനന്തപുരം: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന്...

ഒന്നാം സമ്മാനം 75 ലക്ഷം ; സ്ത്രീശക്തി SS 419 ലോട്ടറി ഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 419 ലോട്ടറി ഫലം...

മഹാരാഷ്ട്രയിലെ ഉജ്ജ്വല വിജയം ; രമേശ് ചെന്നിത്തലയെ ആദരിച്ച് യൂത്ത് കോൺഗ്രസ്

0
പത്തനംതിട്ട : കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വൻ വിജയം...

സിപിഎമ്മിനും പിണറായി വിജയനുമെതിരെ നിയമസഭയിൽ രൂക്ഷ വിമർശനവുമായി പി സി വിഷ്ണുനാഥ്

0
തിരുവനന്തപുരം: സിപിഎമ്മിനും പിണറായി വിജയനുമെതിരെ നിയമസഭയിൽ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് എംഎൽഎ...