മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റിന്റെ വിശദീകരണം പച്ചക്കള്ളം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സജി ചാക്കോയുടെ പ്രസ്ഥാവന വാസ്തവ വിരുദ്ധവും പച്ചകള്ളവുമാണ്. കെ.പി.സി.സി തീരുമാനം 19.06.2022 ല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുഖേന രേഖാമൂലം സജി ചാക്കോയുടെ ഭവനത്തില്‍ എത്തി നല്‍കിയതും അദ്ദേഹത്തിന്റെ അഭാവത്തില്‍ ഭാര്യ അത് സ്വീകരിച്ചതുമാണ്. കൂടാതെ വാട്ട്സാപ്പ് മെസ്സേജും നല്‍കിയിരുന്നു. മറിച്ചുള്ള പ്രസ്ഥാവന പച്ചക്കള്ളവും തെറ്റിദ്ധാരണാജനകവുമാണ്.

ഡി.സി.സി യില്‍ കൂടിയ യോഗത്തില്‍വെച്ച് 12 കോണ്‍ഗ്രസ് അംഗങ്ങളുടേയും ആര്‍.എസ്.പി യുടെ നോമിനിയുടേയും പാനല്‍ അംഗീകരിച്ച് നല്‍കിയിരുന്നു. എന്നാല്‍ ഡി.സി.സി യുടെയോ കെ.പി.സി.സി യുടെയോ അനുവാദമില്ലാതെ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ കൊടുത്തിരുന്ന തന്‍റെ അടുപ്പക്കാരനായ കോണ്‍ഗ്രസ് നോമിനിയുടെ നോമിനേഷന്‍ അവസാന നിമിഷം പിന്‍വലിപ്പിച്ച് സി.പി.എം നേതാവിനെ സജി ചാക്കോ ഭരണസമിതി അംഗമാക്കി. സി.പി.എമ്മിന് നോമിനേഷന്‍ കൊടുക്കുവന്‍ മറ്റാരും ഇല്ലാത്തിടത്താണ് ഇങ്ങനെ ചെയ്തത്. ഈ വിവരം അറിയാതെ സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ച് നോമിനേഷന്‍ കൊടുത്തിരുന്ന കോണ്‍ഗ്രസ് നേതാക്കളും കേരളാ കോണ്‍ഗ്രസ് പ്രതിനിധിയും ഡി.സി.സി യുടെ അഭ്യര്‍ത്ഥന മാനിച്ച് തങ്ങളുടെ നോമിനേഷന്‍ പിന്‍വലിക്കുകയായിരുന്നു. പാര്‍ട്ടിയുടെ അനുവാദമില്ലാതെ സി.പി.എം നേതാവിനെ ഉള്‍പ്പെടുത്തുകവഴി യു.ഡി.എഫില്‍ സീറ്റ് ആഗ്രഹിച്ചവരുടെ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ് ഭരണത്തിലുള്ള ബാങ്കുകള്‍ ഗുണ്ടായിസത്തിലൂടെ സി.പി.എം പിടിച്ചെടുക്കുമ്പോഴാണ് ഇങ്ങനെ ചെയ്തത്.

20.06.2022 ല്‍ നടക്കുന്ന പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്ന് അടുത്ത ദിവസത്തേക്ക് മാറ്റുവാന്‍ മാത്രമാണ് കെ.പി.സി.സി നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനുവേണ്ടിയാണ് അങ്ങനെ നിര്‍ദ്ദേശം നല്‍കിയത്. ജൂണ്‍ 30 വരെ മുന്‍ ഭരണ സമിതിക്ക് കാലാവധിയുള്ളതിനാല്‍ അഡ്മിനിസ്ട്രേറ്റര്‍ വരുന്ന സാഹചര്യം ബാങ്കില്‍ ഇല്ല. 20.06.2022 ല്‍ മതിയായ നോട്ടീസ് എല്ലാ അംഗങ്ങള്‍ക്കും നല്‍കാതെയുമാണ് പ്രിസൈഡിംഗ് ഓഫീസര്‍ ഇലക്ഷന്‍ നടത്തിയത്. സഹകരണ നിയമ പ്രകാരം വിട്ടുനിന്നാല്‍ ഒരിക്കല്‍ കൂടി പ്രസിഡന്റ് / വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയേ മതിയാകൂ. ഇതാണ് വസ്തുത എന്നിരിക്കെ കെ.പി.സി.സി യുടെ തീരുമാനം ലംഘിച്ചതില്‍ നിന്ന് കളവ് പറഞ്ഞ് രക്ഷപെടാനാണ് ബാങ്ക് പ്രസിഡന്റ് ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കെ.പി.സി.സി ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...