നാരങ്ങാനം ഭവന പുനരുദ്ധാരണ ഫണ്ട് തട്ടിപ്പ് ; മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ സം ഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭവന പുനരുദ്ധാരണ ഫണ്ട് തട്ടിയെടുത്ത സിപിഎം മെമ്പർമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നാരങ്ങാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ സം ഘടിപ്പിച്ചു. സംസ്ഥാനത്തുടനീളം പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന സമീപനം സിപിഎം വ്യാപിപ്പിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ് ആരോപിച്ചു. നാരങ്ങാനത്ത് മാത്രമല്ല സംസ്ഥാനത്തെ സിപിഎം ഭരിക്കുന്ന മിക്ക പഞ്ചായത്തുകളിലും ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനു രൂപയുടെ അഴിമതിയാണ് സിപിഎം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാട്ടിക്കൂട്ടുന്നത്. ലൈഫ് പദ്ധതിയിൽ ക്രമക്കേട് നടന്നപ്പോൾ കോൺഗ്രസ് പലതവണ ഇത് ചൂണ്ടിക്കാട്ടിയെങ്കിലും ജനങ്ങൾ മുഖവിലയ്ക്കെടുക്കാൻ തയ്യാറാകാത്തതിന്റെ ഫലമാണ് ഇപ്പോൾ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

പട്ടികജാതി കുടുംബത്തിന്റെ ഭവന പുനരുദ്ധാരണ ഫണ്ട് തട്ടിയെടുത്ത രണ്ട് സിപിഎം മെമ്പർമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നാരങ്ങാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് രമേശ് എം.ആർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, ഡിസിസി അംഗങ്ങളായ ശ്രീശാന്ത് കളരിക്കൽ, വി.പി മനോജ് കുമാർ, ബ്ലോക്ക് സെക്രട്ടറിമാരായ ഫിലിപ്പ് അഞ്ചാനി, പി.കെ ശ്രീധരൻ നായർ, പഞ്ചായത്തംഗങ്ങളായ ജെസ്സി മാത്യു, റെജി തോമസ്, മനോജ് മുളന്തറ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അന്നമ്മ ഫിലിപ്പ്, ബിജു മലയിൽ, ജയ് മോൻ, ജോൺ ഫിലിപ്പ്, മാത്യു വർഗീസ് എന്നിവർ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...