പത്തനംതിട്ട : സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ ബക്രീദ് കിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണ ഉദ്ഘാടനം കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എംആർ ഹരിഹരൻ നായർ നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാ മത ദർശനങ്ങളിലും മഹത്തായ സ്ഥാനമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമുക്ക് ചുറ്റിലും വ്യത്യസ്ത കാരണങ്ങളാൽ വേദനിക്കുന്ന നിരവധി മനുഷ്യരുണ്ട്. അവരുടെ രോദനങ്ങൾ കേൾക്കുകയും സാധ്യമായ പരിഹാരങ്ങൾ ഉണ്ടാക്കുകയും ചെയ്യുക എന്നത് മഹത്തായ കാര്യമാണ്. എല്ലാം അവസാനിച്ചു എന്ന തോന്നലിൽനിന്ന് തിരിച്ചുവരവിന്റെ പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നതിലാണ് ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ കാതല്‍ നിലകൊള്ളുന്നത്. നിരാലംബരുടെ അഭിമാനത്തിനും സ്വകാര്യതക്കും വ്രണം സംഭവിക്കാത്ത രീതിയിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകാപരമായ രീതിയിൽ നേതൃത്വം നൽകുകയും മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ഏറ്റവും വലിയ സേവനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തനിമ നവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി കെ. ജേക്കബ്, അഷറഫ് അലങ്കാർ, അബ്ദുൽ അസീസ് പാലശ്ശേരിൽ, ജോർജ് വർഗീസ് തെങ്ങുംതറയിൽ, ഇന്ദിരാമ്മ കെ.എസ്, അംബിക ലാൽ, ജോസ്, ശ്യാമള എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























