22.6 C
Pathanāmthitta
Thursday, March 23, 2023 6:59 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ബാലഭാസ്കര്‍, മകള്‍ തേജസ്വിനി ബാല എന്നിവരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമെന്ന് സി.ബി.ഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍, മകള്‍ തേജസ്വിനി ബാല എന്നിവരുടെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ നിര്‍ണായക കണ്ടെത്തല്‍. ബാലഭാസ്കറും കുടുംബവുമായി ആ ഇന്നോവ കാര്‍ പാഞ്ഞത് മിന്നല്‍ വേഗതയിലായിരുന്നു. രാത്രി 12.15ന് ചാലക്കുടിയിലായിരുന്ന കാര്‍, 3.30ന് തിരുവനന്തപുരം പള്ളിപ്പുറത്ത് എത്തി.
232 കിലോമീറ്റര്‍ മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട് ഓടിയെത്തി.

bis-new-up
home
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

അപകടത്തിന് കാരണം അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമെന്ന് സി.ബി.ഐ കണ്ടെത്തി. കാര്‍ അമിത വേഗത്തിലായിരുന്നെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും കോടതിയില്‍ മൊഴി നല്‍കി. കാറോടിച്ചിരുന്നത് കേസിലെ ഏക പ്രതി പാലക്കാട് സ്വദേശി അര്‍ജുന്‍ നാരായണനാണ്. പ്രതിയെ ലക്ഷ്മി തിരിച്ചറിഞ്ഞു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.വിദ്യാധരനാണ് കേസ് പരിഗണിക്കുന്നത്.

self

അപകടമുണ്ടായ ദിവസം പുലര്‍ച്ചെ 12.15ന് ചാലക്കുടിയിലായിരുന്ന ഇന്നോവ കാര്‍ മൂന്നരയ്ക്ക് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടമുണ്ടാക്കിയെന്ന് ലക്ഷ്മി മൊഴി നല്‍കി. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ മകളുടെ പേരിലുള്ള നേര്‍ച്ചയ്ക്കായാണ് അവിടെ പോയത്. പൂജ കഴിഞ്ഞ് 2018 സെപ്തംബര്‍ 24 ന് രാത്രി തിരിച്ചു. 25 ന് പുലര്‍ച്ചെ 3.30 ന് പളളിപ്പുറത്ത് വച്ച്‌ അപകടം ഉണ്ടായി. അപകടത്തില്‍ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങള്‍ കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്. മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് തന്നെയും ബാലഭാസ്‌കറെയും മാറ്റിയതില്‍ ദുരൂഹതയില്ല- ലക്ഷ്മി മൊഴി നല്‍കി. അപകട വിവരങ്ങള്‍ പൊലീസിന് നല്‍കിയത് താനാണെന്ന് ലക്ഷ്മിയുടെ സഹോദരന്‍ പ്രസാദും കോടതിയില്‍ മൊഴി നല്‍കി.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു പള്ളിപ്പുറത്ത് വെച്ച്‌ ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പെട്ടത്. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മകള്‍ തേജസ്വിനി ബാല മരിച്ചു. ഒരാഴ്ച കഴിഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ ബാലഭാസ്‌കറും മരിച്ചു. ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജ്ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു. അര്‍ജുനെതിരേ അലക്ഷ്യമായി വാഹനം ഓടിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ്. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്നാണ് പോലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും കണ്ടെത്തിയത്.

ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്നും ഇതേക്കുറിച്ച്‌ തുടരന്വേഷണം ആവശ്യമില്ലെന്നും കോടതി നേരത്തേ ഉത്തരവിട്ടിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് ബാലുവിന്റെ പിതാവ് കെ.സി. ഉണ്ണിയും ബി. ശാന്തകുമാരിയും നല്‍കിയ ഹര്‍ജിയും കേസിലെ സാക്ഷിയായി വന്ന കലാഭവന്‍ സോബി ജോര്‍ജ്ജിന്റെ ഹര്‍ജിയും തള്ളിയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. സി. ബി. ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ബാലഭാസ്‌കറിന്റേത് അപകടമരണമല്ല കൊലപാതകമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷം ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നേരിട്ട സാഹചര്യത്തിലാണ് മകന്റെ മരണത്തില്‍ സംശയം ഉന്നയിച്ച്‌ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് ബാലഭാസ്‌കറിന്റെ മരണത്തിന് തൊട്ട് മുന്‍പ് അദ്ദേഹം ആക്രമിക്കപ്പെട്ടത് കണ്ടെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി ജോര്‍ജ്ജ് രംഗത്തെത്തിയത്. അന്വേഷണം വഴിതെറ്റിക്കാനാണ് സോബിയുടെ മൊഴിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. വ്യാജ മൊഴി നല്‍കിയ സോബിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സി. ബി. ഐ കോടതിയില്‍ പ്രത്യേക ഹര്‍ജിയും നല്‍കി.

കോടതിയില്‍ സി.ബി.ഐയുടെ നിലപാട് ഇങ്ങനെയായിരുന്നു- എല്ലാ കേസിലും നാട്ടുകാര്‍ക്ക് പല സംശയങ്ങള്‍ ഉണ്ടാകും. അതെല്ലാം ദുരീകരിക്കാനുള്ള ചുമതല സി.ബി.ഐയ്ക്കില്ല. ബാലുവിന്റെ ഭാര്യയെയും അടുത്ത സുഹൃത്തുക്കളെയും ക്രൂശിക്കാനാണ് ഹര്‍ജിക്കാരുടെ ശ്രമം. ബാലുവിന് സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമുള്ളതായി കണ്ടെത്തിയിട്ടില്ല. ബന്ധമുണ്ടായിരുന്നെങ്കില്‍ ഡി.ആര്‍.ഐ ബാലുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുമായിരുന്നു.

ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണുകള്‍ പ്രകാശന്‍ തമ്പി ഒളിപ്പിച്ചത് പൂജാ മുറിയിലാണ്. കിടപ്പുമുറിയിലോ ബാങ്ക് ലോക്കറിലോ ഒളിപ്പിച്ചിരുന്നെങ്കില്‍ എന്തെങ്കിലും മറയ്ക്കാനുണ്ടെന്ന് സംശയിക്കാമായിരുന്നു. പ്രകാശന്‍ തമ്പി സി.സി.ടി.വി ദൃശ്യം തേടിയത് ആരാണ് കാറോടിച്ചതെന്ന് അറിയാനാണ്. ബാലുവുമായുള്ള ബന്ധം അയാള്‍ ഒരിക്കലും സ്വര്‍ണക്കടത്തിനുപയോഗിച്ചില്ല- സി.ബി.ഐ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow