ഒടിടികളില്‍ അസഭ്യ കണ്ടന്റുകള്‍ ; ക്രിയേറ്റിവിറ്റിയുടെ പേരില്‍ അശ്ലീലം അനുവദിക്കില്ലെന്ന് അനുരാഗ് താക്കൂര്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഒടിടി പ്ലാറ്റ്ഫോമുകളില്‍ അശ്ലീലവും അധിക്ഷേപകരവുമായ ഉള്ളടക്കം വര്‍ദ്ധിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. അസഭ്യ കണ്ടന്റുകള്‍ വര്‍ധിക്കുന്നുവെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ നടപടിയെടുക്കും. ക്രിയേറ്റിവിറ്റിയുടെ പേരില്‍ എന്തും അനുവദിച്ചു നല്‍കാനാകില്ല. കര്‍ശന നടപടിയുണ്ടാകുമെന്നും അനുരാഗ് താക്കൂര്‍ മുന്നറിയിപ്പ് നല്‍കി.

ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അതും മന്ത്രാലയം പരിഗണിക്കും. ഈ പ്ലാറ്റ്ഫോമുകള്‍ക്ക് സര്‍ഗ്ഗാത്മകതയ്ക്കുള്ള സ്വാതന്ത്ര്യമാണ് നല്‍കിയത്, അശ്ലീലവും അശ്ലീലതയുമല്ല. ആരെങ്കിലും ഒരു പരിധി കടക്കുമ്പോള്‍, സര്‍ഗ്ഗാത്മകതയുടെ പേരില്‍ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ആവശ്യമായ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല – താക്കൂര്‍ പറഞ്ഞു. സര്‍ക്കാര്‍ ഈ വിഷയം വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. പരിധി കടന്നുകൊണ്ട് ക്രിയേറ്റിവിറ്റി ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രാരംഭ തലത്തില്‍ നിര്‍മ്മാതാവ് പരാതികള്‍ കൈകാര്യം ചെയ്യണം എന്നതാണ് ഇതുവരെയുള്ള നടപടിക്രമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...