പ്രശസ്ത ഡിജെ അസെക്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ; പെണ്‍സുഹൃത്തിനെതിരെ ആരോപണം

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍: ഒഡീഷയിലെ ജനപ്രിയ ഡിജെ അസെക്സ് എന്ന അക്ഷയ് കുമാറിനെ ശനിയാഴ്ച ഭുവനേശ്വറിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയെന്നും ഞെട്ടിക്കുന്ന മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഏറെ ആരാധകരുള്ള ആളാണ് ഡിജെ അസെക്‌സ്. അതുകൊണ്ടുതന്നെ ഏറെ പ്രിയപ്പെട്ട ഡിജെയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാത്രി ശക്തമായ ഇടിയും മിന്നലും ഉണ്ടായപ്പോള്‍ വീട്ടില്‍ വൈദ്യുതിബന്ധം നിലച്ചിരുന്നു. ഈ സമയത്ത് അക്ഷയ് മുറിയിലായിരുന്നുവെന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. രാത്രി പത്തുമണിയോടെ ഭക്ഷണം കഴിക്കാനായി അക്ഷയ് കുമാറിനെ വിളിക്കാന്‍ പോയ വീട്ടുകാര്‍ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. ഏറെ നേരം വിളിച്ചെങ്കിലും അകത്തുനിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല. ഇതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ അക്ഷയ് കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം അസെക്സിന്റെ മരണത്തിന് കാരണം പെണ്‍സുഹൃത്താണെന്ന ആരോപണവുമായി വീട്ടുകാര്‍ രംഗത്തെത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം.ജി സർവകലാശാലയിൽ ഫ്ലെക്സ് വിവാദം കത്തുന്നു ; യൂണിയന് നൽകിയ തുക തിരികെ പിടിക്കാൻ...

0
കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല...

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...