തിരുവനന്തപുരം : ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസ് തിരുവനന്തപുരം ഹൈടെക് സെല്ലിന് കൈമാറി. അഡീ. എസ് പി എസ് ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. നാളെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. 2011 ഡിസംബറില്‍ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് 40കാരിയായ കണ്ണൂര്‍ സ്വദേശിനിയുടെ പരാതി.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവശേഷം പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച ശേഷം ഇവ നാടുമുഴുവന്‍ പ്രചരിക്കേണ്ടെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞെന്നും ആരോപിച്ചാണ് യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഹോം നഴ്സായി ജോലി ചെയ്യുന്ന യുവതി ദൃശ്യങ്ങള്‍ പ്രചരിക്കുമെന്ന് ഭയന്നാണ് പരാതി നല്‍കാതിരുന്നത്.