ആദിവാസികളുടെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കണ്ടതായി അഡ്വ പ്രമോദ് നാരായൺ

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല വനമേഖലയിലുൾപ്പെട്ട മഞ്ഞത്തോട്, പ്ലാപ്പള്ളി ഭാഗങ്ങളിൽ താമസിക്കുന്ന ആദിവാസികൾക്ക് ആഴ്ചയിൽ രണ്ട് തവണ കുടിവെള്ളം എത്തിക്കുന്നതിന് പട്ടിക വർഗ്ഗ വകുപ്പ് നടപടി സ്വീകരിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. വനമേഖലയിൽ അമ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇപ്പോൾ ഇവർ വളരെ ദൂരം സഞ്ചരിച്ചാണ് ഓരോ ദിവസവും ആവശ്യത്തിനുള്ള കുടിവെള്ളം എത്തിക്കുന്നത്. ഇവിടെ താമസിക്കുന്ന മലമ്പണ്ടാരം വിഭാഗങ്ങൾക്കാണ് ട്രൈബൽ വകുപ്പ് കുടിവെള്ളം എത്തിച്ചു നൽകുക.

എംഎൽഎയുടെ നിർദ്ദേശപ്രകാരം കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചതായി ജില്ലാ ട്രൈബൽ ഓഫീസർ എംഎൽഎയെ അറിയിച്ചു. ഇവിടുത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണും. ഇതിനായി പെരുനാട് പഞ്ചായത്ത് 15 ലക്ഷം രൂപയുടെ പദ്ധതി വിഭാവനം ചെയ്തതായി പഞ്ചായത്ത് പ്രസിഡൻറ് പി എസ് മോഹനൻ എംഎൽഎ യെ അറിയിച്ചു. ഇതിനായി ളാഹ വളഞ്ഞങ്ങാനം കുളം നവീകരിച്ച് ആഴം കൂട്ടും. പുതിയ ടാങ്ക് നിർമ്മിച്ച് പൈപ്പ് ലൈൻ നീട്ടും. ഇതിനെല്ലാം കൂടിയാണ് 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. രണ്ടുദിവസത്തിനകം പദ്ധതി ടെൻഡർ ചെയ്യും. ഇതുകൂടാതെ മണ്ണാറക്കുളഞ്ഞി ചാലക്കയം റോഡരികിൽ വനംവകുപ്പിന്‍റെ അനുമതിയോടെ കിണർ നിർമ്മിച്ച് ആദിവാസി ഊരുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും...

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രവുമായ...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന്...

0
തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ...