തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനസ്ഥാപനത്തില്‍ 17 കാരിയായ അസ്മിയ മോള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫൈ മാര്‍ച്ച്. ബാലരാമപുരം അല്‍ അമീന്‍ മത വിദ്യഭ്യാസ സ്ഥാപത്തിലേക്കായിരുന്നു ഡി വൈ എഫ് ഐ പ്രതിഷേധ മാര്‍ച്ച്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാന്‍ ഉദ്ഘാടനം ചെയ്തു. അസ്മിയയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. സംഭവത്തില്‍ അന്വേഷണത്തിനായി നെയ്യാറ്റിന്‍കര എ എസ് പിയുടെ മേല്‍നോട്ടത്തില്‍ 13 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.