പൊന്നമ്പലമേട്ടിലെ പൂജ ; മതവിശ്വാസത്തെ അവഹേളിച്ചെന്ന് എഫ്ഐആര്‍, 2 പ്രതികൾ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പോലീസ് എഫ്‌ഐആര്‍. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനസ്ഥലത്ത് കടന്നുകയറിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ വനം വകുപ്പ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു. രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. റാന്നി മജിസ്‌ട്രേറ്റ് കോടതിയിലാണ് വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വൈല്‍ഡ് ലൈഫ് ആക്റ്റ് അനുസരിച്ചും ഫോറസ്റ്റ് ആക്റ്റ് അനുസരിച്ചുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം പൂജ ചെയ്ത നാരായണസ്വാമിയെ തേടി വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ ചെന്നൈയിലാണുള്ളതെന്നും അറസ്റ്റ് ഭയന്ന് മുങ്ങിയെന്നുമാണ് വനംവകുപ്പിന് ലഭിക്കുന്ന വിവരം. പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറിയതിനു വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് നാരായണസ്വാമി. ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയില്‍ നാരായണസ്വാമിയെ പ്രതിചേര്‍ത്ത് പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ നാരായണസ്വാമിയെ അറസ്റ്റ് ചെയ്യാനാണ് വനംവകുപ്പ് നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....